Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:42 AM GMT Updated On
date_range 6 Dec 2017 5:42 AM GMTബിനാമി ഇടപാടുകളിൽ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു; ഇരുപതോളം പേർക്ക് നോട്ടീസ്
text_fieldsbookmark_border
കൊച്ചി: സംസ്ഥാനത്തെ ബിനാമി ഇടപാടുകൾക്ക് മേൽ ആദായനികുതിവകുപ്പ് പിടിമുറുക്കുന്നു. ആദായനികുതി വകുപ്പിെൻറ കീഴിലെ ബിനാമി ഇടപാട് തടയൽവിഭാഗം ഇത്തരം ഇടപാടുകളുടെ വിവരങ്ങൾ ശേഖരിച്ചുതുടങ്ങി. കുറ്റക്കാരെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയ ഇരുപതോളം പേർക്ക് നോട്ടീസ് നൽകി. 2016ലെ ബിനാമി ഇടപാട് നിരോധന നിയമപ്രകാരമാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ശ്രീവത്സം ഗ്രൂപ് ഉടമ എം.കെ.ആർ. പിള്ളയുടെ ബിനാമി ഇടപാട് കേസിൽ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം കൂടുതൽ നടപടി സ്വീകരിക്കും. പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ട ഇടപാടുകളിൽ നടപടികൾ പുരോഗമിക്കുകയാണെന്നും ആദായനികുതി വകുപ്പ് വൃത്തങ്ങൾ സൂചിപ്പിച്ചു. പിള്ള ബിനാമി നിേക്ഷപം നടത്തിയ ഭൂമി കഴിഞ്ഞയാഴ്ച കണ്ടുകെട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story