Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്ലാസ്​റ്റിക് സർജറി ...

പ്ലാസ്​റ്റിക് സർജറി ക്യാമ്പ്

text_fields
bookmark_border
കൊച്ചി: ഇന്ത്യയിലും വിദേശത്തുമായി പ്ലാസ്റ്റിക് സർജറി രംഗത്ത് പ്രശസ്തനായ ഡോ. സി. തോമസി​െൻറ നേതൃത്വത്തിൽ ആസ്റ്റർ മെഡ്സിറ്റിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡോക്ടറുടെ പരിശോധനയും രജിസ്ട്രേഷനും സൗജന്യമായിരിക്കും. രാവിലെ ഒമ്പത് മുതൽ വൈകീട്ട് മൂന്നുവരെയാണ് ക്യാമ്പ്. ഏത് പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. ആവശ്യമായവർക്ക് വിദഗ്ധ ചികിത്സക്ക് സൗകര്യവും ആസ്റ്റർ മെഡ്സിറ്റിയിൽ ഒരുക്കും. രജിസ്ട്രേഷന്: 81119 98139, 0484-6699999. മതേതര സംരക്ഷണ ദിനാചരണം കൊച്ചി: ബാബരി മസ്ജിദ് തകർത്ത വാർഷിക ദിനമായ ബുധനാഴ്ച ജില്ല കോൺഗ്രസ് കമ്മിറ്റി മതേതര സംരക്ഷണ ദിനമായി ആചരിക്കും. വൈകീട്ട് മൂന്നിന് രാജേന്ദ്ര മൈതാനിക്ക് സമീപത്തെ ഗാന്ധി പ്രതിമക്ക് മുന്നിൽ സംഘടിപ്പിക്കുന്ന കൂട്ടായ്മ സാഹിത്യകാരൻ കെ.എൽ. മോഹനവർമ ഉദ്ഘാടനം ചെയ്യുമെന്ന് ഡി.സി.സി പ്രസിഡൻറ് ടി.ജെ. വിനോദ് അറിയിച്ചു. കെ. സച്ചിദാനന്ദനും ദയാബായിക്കും പുരസ്കാരം കൊച്ചി: കൊച്ചി ഹൊറൈസൺ പബ്ലിക്കേഷൻ ഹൗസി​െൻറ പ്രഥമ ഹൊറൈസൺ സാഹിത്യ, പരിസ്ഥിതി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യത്തിലെ സമഗ്ര സംഭാവനക്ക് കവി കെ. സച്ചിദാനന്ദനെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്ക് ദയാബായിയെയും തെരഞ്ഞെടുത്തു. ലിഖിത ദാസിനെ നാലാമത് ഹൊറൈസൺ യുവകവി പുരസ്‌കാരത്തിനും തെരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story