Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:42 AM GMT Updated On
date_range 2017-12-06T11:12:01+05:30വിളംബര കൺവെൻഷൻ സംഘടിപ്പിച്ചു
text_fieldsകളമശ്ശേരി: സംഘടന പ്രവർത്തനം കുടുംബജീവിതംപോലെ ഗൗരവമായി കാണണമെന്നും രാഷ്ട്രനിർമാണത്തിൽ ഫലപ്രദമായ പങ്കാളിത്തം ഉറപ്പുവരുത്താനുള്ള പാതയാണ് രാഷ്ട്രീയ പ്രവർത്തനമെന്നും മുസ്ലിംലീഗ് നിയമസഭ സെക്രട്ടറി ടി.എ. അഹമ്മദ് കബീർ എം.എൽ.എ അഭിപ്രായപ്പെട്ടു. 'യുവത്വം നിർമാണത്തിന്' പ്രമേയത്തിൽ യൂത്ത് ലീഗ് കളമശ്ശേരി ടൗൺ സമ്മേളനത്തിന് തുടക്കം കുറിച്ച് നടന്ന വിളംബര കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടൗൺ യൂത്ത് ലീഗ് പ്രസിഡൻറ് പി.എം. ഫൈസൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജനറൽ സെക്രട്ടറി മുഹമ്മദ് ആസിഫ്, ലീഗ് ജില്ല വൈസ് പ്രസിഡൻറ് ടി.എം. അബ്ബാസ്, കളമശ്ശേരി നഗരസഭ വൈസ് ചെയർമാൻ ടി.എസ്. അബൂബക്കർ, ലീഗ് ടൗൺ പ്രസിഡൻറ് പി.എം.എ. ലത്തീഫ്, ജനറൽ സെക്രട്ടറി പി.ഇ. റഹീം എന്നിവർ സംസാരിച്ചു.
Next Story