Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Dec 2017 5:38 AM GMT Updated On
date_range 2017-12-06T11:08:59+05:30എസ്.ഡി.പി.ഐ പ്രതിഷേധധർണ ഇന്ന്
text_fieldsകൊച്ചി: ബാബരി മസ്ജിദ് തകർത്തതിന് കാൽനൂറ്റാണ്ട് തികയുന്ന ബുധനാഴ്ച എസ്.ഡി.പി.ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ നിയോജക മണ്ഡലം കേന്ദ്രങ്ങളിൽ പ്രതിഷേധധർണകൾ നടത്തുമെന്ന് ജില്ല ജനറൽ സെക്രട്ടറി വി.എം. ഫൈസൽ അറിയിച്ചു. ധർണകളിൽ വിവിധ രാഷ്ട്രീയ, സാംസ്കാരികനേതാക്കൾ പങ്കെടുക്കും. പെരുമ്പാവൂരിൽ ധർണ എസ്.ഡി.പി.ഐ സംസ്ഥാന ജനറൽ സെക്രട്ടറി എം.കെ. മനോജ് കുമാർ ഉദ്ഘാടനം ചെയ്യും. കളമശ്ശേരിയിൽ ജില്ല പ്രസിഡൻറ് പി.പി. മൊയ്തീൻ കുഞ്ഞും ആലുവയിൽ എസ്.ഡി.ടി.യു സംസ്ഥാന വൈസ് പ്രസിഡൻറ് സുൽഫിക്കർ അലിയും തൃക്കാക്കരയിൽ ജില്ല ജനറൽ സെക്രട്ടറി വി.എം. ഫൈസലും ഉദ്ഘാടനം ചെയ്യും. കുന്നത്തുനാട് എസ്.ഡി.ടി.യു ജില്ല പ്രസിഡൻറ് ഫസൽ റഹ്മാനും എസ്.ഡി.പി.ഐ ജില്ല സെക്രട്ടറിമാരായ നാസർ എളമന, റഷീദ് എടയപ്പുറം എന്നിവർ പറവൂരും വൈപ്പിനിലും നടക്കുന്ന ധർണകൾ ഉദ്ഘാടനം ചെയ്യും. മൂവാറ്റുപുഴയിൽ ജില്ല വൈസ് പ്രസിഡൻറ് അജ്മൽ കെ. മുജീബും തൃപ്പൂണിത്തുറയിൽ ജില്ല ട്രഷറർ ഷിഹാബ് പടന്നാട്ടും ജില്ല കമ്മിറ്റി അംഗങ്ങളായ അബ്ദുറഹ്മാൻ ചേലക്കുളം കൊച്ചിയിലും സുധീർ ഏലൂക്കര കോതമംഗലത്തും ധർണകൾ ഉദ്ഘാടനം ചെയ്യും.
Next Story