Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:38 AM GMT Updated On
date_range 2017-12-05T11:08:59+05:30കടൽഭിത്തി നിർമാണം- ത്വരിതപ്പെടുത്തണം ^ജമാഅത്തെ ഇസ്ലാമി
text_fieldsകടൽഭിത്തി നിർമാണം- ത്വരിതപ്പെടുത്തണം -ജമാഅത്തെ ഇസ്ലാമി പള്ളുരുത്തി: ഓഖി ചുഴലിക്കാറ്റിെൻറയും തുടർന്നുണ്ടായ കടലാക്രമണത്തിെൻറയും ഫലമായി തീരദേശ വാസികൾക്കുണ്ടായ ദുരിതങ്ങൾക്കും ആശങ്കകൾക്കും അറുതി വരുത്താൻ സർക്കാറും ബന്ധപ്പെട്ട അധികാരികളും അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന സെക്രട്ടറി ടി.കെ. ഹുസൈൻ ആവശ്യപ്പെട്ടു. സൗജന്യ റേഷനും നാമമാത്രമായ നഷ്ടപരിഹാരവുമല്ല, ദീർഘവീക്ഷണത്തോടെയും ഫലപ്രദവുമായ നടപടികളാണ് ആവശ്യമെന്ന് ജില്ല പ്രസിഡൻറ് എം.കെ. അബൂബക്കർ ഫാറൂഖി പറഞ്ഞു. ചെല്ലാനം സെൻറ് മേരീസ് ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലെ അംഗങ്ങൾ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല വൈസ് പ്രസിഡൻറ് കെ.ബി. അബ്ദുല്ല, കൊച്ചി ഏരിയ പ്രസിഡൻറ് ഒ.എ. മുഹമ്മദ് ജമാൽ, ഏരിയ സെക്രട്ടറി പി.ബി. ഖാലിദ്, ജനസേവന വിഭാഗം പ്രതിനിധി െസയ്ദ് തോട്ടുംമുഖം എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
Next Story