Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Dec 2017 5:00 AM GMT Updated On
date_range 5 Dec 2017 5:00 AM GMTശിവസേന വിട്ട ടി.ആർ. ദേവനും പ്രവർത്തകരും ഫോർവേഡ് ബ്ലോക്കിൽ ചേർന്നു
text_fieldsbookmark_border
കൊച്ചി: കഴിഞ്ഞ ദിവസം ശിവസേനയിൽനിന്നും രാജിവെച്ച സംസ്ഥാന രാഷ്ട്രീയ നിർവാഹക സമിതി ചെയർമാൻ ടി.ആർ. ദേവനും സഹപ്രവർത്തകരും ഒാൾ ഇന്ത്യ േഫാർവേഡ് ബ്ലോക്കിൽ ചേർന്നു. എറണാകുളം ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ ഒാൾ ഇന്ത്യ ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി. ദേവരാജനിൽനിന്ന് ടി.ആർ. ദേവൻ പാർട്ടി അംഗത്വം ഏറ്റുവാങ്ങി. സംസ്ഥാന ജനറൽ സെക്രട്ടറി വി. റാം മോഹൻ പാർട്ടി പതാക കൈമാറി. സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, അച്ചടക്കം, സ്നേഹം എന്നീ പ്രത്യയശാസ്ത്രങ്ങൾ ആധാരമാക്കി പ്രവർത്തിക്കുന്ന േഫാർേവഡ് ബ്ലോക്കിന് കേരളത്തിൽ വലിയ രാഷ്ട്രീയ ശക്തിയായി വളരാൻ കഴിയുമെന്ന് അംഗത്വം സ്വീകരിച്ചുകൊണ്ട് ടി.ആർ. ദേവൻ അഭിപ്രായപ്പെട്ടു. ടി.കെ. അരവിന്ദൻ, ഡോ. കെ.ആർ. രാജി, എം. സലീം, കെ.യു. രതീഷ്, ടി.ആർ. സന്തോഷ്, ജോഷി ജോർജ്, ശ്യാംമോഹൻ, ജേക്കബ് തോമസ്, കെ.ബി. രതീഷ്, സയ്ദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story