Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവ് വിൽപന; ഇതര...

കഞ്ചാവ് വിൽപന; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ

text_fields
bookmark_border
മൂവാറ്റുപുഴ: കഞ്ചാവ് വിൽക്കുകയായിരുന്ന ഇതര സംസ്ഥാന തൊഴിലാളിയെ എക്സൈസ് അറസ്റ്റ് ചെയ്തു. മുളവൂർ ദേവർകുന്ന് ക്ഷേത്രത്തിന് സമീപം കഞ്ചാവ് വിറ്റ പശ്ചിമബംഗാള്‍ മുര്‍ഷിദാബാദ് സ്വദേശി മിഥുന്‍ ശൈഖിനെയാണ്(26) മൂവാറ്റുപുഴ എക്സൈസ് സി.െഎ കെ.കെ. അനില്‍ കുമാറി​െൻറ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പ്രതിയുടെ പക്കല്‍നിന്ന് 250 ഗ്രാം കഞ്ചാവ് പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഇയാൾ നാട്ടില്‍ പോയിവരുമ്പോള്‍ കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി ആവശ്യക്കാര്‍ക്ക് 500, 1000 രൂപ നിരക്കിലാണ് വിൽപന നടത്തിയിരുന്നത്. പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവില്‍നിന്ന് വിൽപന കഴിഞ്ഞ് ബാക്കി ഉണ്ടായിരുന്നവയാണ് പിടികൂടാനായത്. പ്രിവൻറിവ് ഓഫിസര്‍മാരായ വി.എ. ജബ്ബാർ, ഇ.എ. അസീസ്‌, സിവില്‍ എക്സൈസ് ഓഫിസര്‍മാരായ എം.എ. യൂസുഫലി, എം.വി. ബിജു, കെ.കെ. രാജേഷ് എന്നിവര്‍ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story