Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:32 AM GMT Updated On
date_range 4 Dec 2017 5:32 AM GMTയൂത്ത് കോൺഗ്രസ്സ് പ്രചാരണ ജാഥ സംഘടിപ്പിക്കും
text_fieldsbookmark_border
മൂവാറ്റുപുഴ: വ്യാജപ്പട്ടയം ഉണ്ടാക്കി സർക്കാർ ഭൂമി തട്ടിയെടുത്ത ജോയ്സ് ജോർജ് എം.പി രാജിവെക്കണമെന്നാവശ്യപ്പെട്ടും മന്ത്രി എം.എം. മണിയുടെ നേതൃത്വത്തിൽ ജില്ലയിൽ കൈയേറ്റക്കാരെ സംരക്ഷിക്കാൻ നടത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടും യൂത്ത് കോൺഗ്രസ് ഡിസംബർ 12 മുതൽ ഇടുക്കി ലോക്സഭ മണ്ഡലത്തിൽ പ്രചാരണ ജാഥ സംഘടിപ്പിക്കും. പട്ടിക ജാതിക്കാരെ പ്രതികളാക്കി തുടർ നിയമനടപടികളിൽനിന്നും ജോയ്സ് ജോർജിനെയും കുടുംബെത്തയും രക്ഷിക്കാനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കുക, വ്യാജരേഖകൾ ഉണ്ടാക്കിയതിന് ജോയ്സിനും കുടുംബത്തിനും എതിരെ ക്രിമിനൽ കേസ് എടുക്കുക, കൈയേറ്റ ഭൂമിയിൽനിന്നും തടി വെട്ടിവിറ്റ് കൈവശപ്പെടുത്തിയ കോടിക്കണക്കിന് രൂപ തിരിച്ചുപിടിക്കുക, കൈയേറ്റ ഭൂമി പിടിച്ചെടുത്ത് ഭൂരഹിതരായ തോട്ടം തൊഴിലാളികൾക്ക് നൽകുക എന്നീ ആവശ്യങ്ങളും ഉന്നയിക്കും. സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജാഥ 12ന് മൂന്നാറിൽനിന്നും ആരംഭിക്കുമെന്ന് ലോക്സഭ പ്രസിഡൻറ് ബിജോ മാണി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story