Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചക്കുളത്തുകാവിൽ...

ചക്കുളത്തുകാവിൽ പതിനായിരങ്ങൾ പൊങ്കാല അർപ്പിച്ചു

text_fields
bookmark_border
തിരുവല്ല: ചക്കുളത്തുകാവിൽ പതിനായിരങ്ങൾ അമ്മക്ക് പൊങ്കാല അർപ്പിച്ചു. ഉദ്ഘാടനം സിംഗപ്പൂർ ശ്രീനിവാസപെരുമാൾ ക്ഷേത്രത്തിലെ ധർമ ചിന്താമണി കുമാർപിള്ള നിർവഹിച്ചു. തുടർന്ന് മണിക്കുട്ടൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശ്രീകോവിലിൽനിന്ന് ഭഗവതിയെ എഴുന്നള്ളിച്ചു. ഒമ്പതിന് മുഖ്യകാര്യദർശി രാധാകൃഷ്ണൻ നമ്പൂതിരി പണ്ടാര അടുപ്പിലേക്ക് അഗ്നി പകർന്നു. 11ഒാടെ 41 ജീവിതകളിൽ വിവിധ പ്രദേശങ്ങളിലായി പൊങ്കാല നിവേദിച്ചു. എം.സി റോഡിൽ വടക്ക് ഭാഗത്തേക്ക് മുത്തൂർവരെയും തെക്ക് ഭാഗത്തേക്ക് കുറ്റൂർവരെയും മാവേലിക്കര സംസ്ഥാന പാതയിൽ സൈക്കിൾ മുക്ക് വരെയും പൊങ്കാല അടുപ്പുകൾ നിരന്നു. അമ്പലപ്പുഴ റോഡിൽ തകഴിവരെ അടുപ്പുകൾ ഇടം പിടിച്ചു. നീരേറ്റുപുറം-കിടങ്ങറ റോഡിൽ മുട്ടാർവരെ ഭക്തർ പൊങ്കാല അർപ്പിച്ചു. കഴിഞ്ഞ രണ്ടുദിവസമായി മാനത്ത് നിറഞ്ഞുനിന്ന കാർമേഘം വഴിമാറി കാലാവസ്ഥ അനുകൂലമായെങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് ഇക്കുറി അനുഭവപ്പെട്ടത്. തമിഴ്നാട് അടക്കമുള്ള സമീപ സംസ്ഥാനങ്ങളിൽനിന്നുള്ള ഭക്തരിലും കുറവുണ്ടായി. രാഖി കൊടുങ്കാറ്റും തുടർന്നുണ്ടായ പ്രതികൂല കാലാവസ്ഥയും കാരണം തിരുവനന്തപുരം, കൊല്ലം ജില്ലകളിൽനിന്ന് എത്തിയിരുന്ന ഭക്തരിൽ പാതികണ്ടുള്ള കുറവാണ് ഇത്തവണ ഉണ്ടായത്. ഭക്തരുടെ കുറവുമൂലം പലഭാഗങ്ങളിലും പൊങ്കാല അടുപ്പുകൾ ഇടമുറിഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെയും ക്ഷേത്രങ്ങളുടെയും നേതൃത്വത്തിൽ അന്നദാന- ദാഹജല വിതരണം നടന്നു. നഗരസഭയുടെയും വിവിധ പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ പൊങ്കാലക്കുശേഷം പാതയോരങ്ങൾ ശുചീകരിച്ചു. വൈകീട്ട് 5.30ന് നടന്ന സാംസ്കാരിക സമ്മേളനം തോമസ്ചാണ്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ക്ഷേത്രകാര്യദർശി മണിക്കുട്ടൻ നമ്പൂതിരി അധ്യക്ഷതവഹിച്ചു. തുടർന്ന് യു.എൻ വിദഗ്ധ സമിതി ചെയർമാൻ ഡോ. സി.വി. ആനന്ദബോസ് കാർത്തിക സ്തംഭത്തിന് അഗ്നി പകർന്നതോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് സമാപനമായി.
Show Full Article
TAGS:LOCAL NEWS 
Next Story