Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:29 AM GMT Updated On
date_range 4 Dec 2017 5:29 AM GMTരണ്ടരവയസ്സുകാരെൻറ വിരലിൽ വാഷ്ബേസിെൻറ അടപ്പ് കുരുങ്ങി; ഫയർഫോഴ്സ് രക്ഷകരായി
text_fieldsbookmark_border
കിഴക്കമ്പലം: കളിക്കുന്നതിനിടയിൽ കുട്ടിയുടെ വിരലിൽ വാഷ് ബേസിെൻറ അടപ്പ് കുടുങ്ങി. വെസ്റ്റ് വെങ്ങോല സ്വദേശി എം.കെ. ശിഹാബിെൻറ രണ്ടരവയസ്സുള്ള മകൻ മിശാലിെൻറ വിരലിലാണ് ഞായറാഴ്ച ഉച്ചക്ക് അടുപ്പ് കുടുങ്ങിയത്. വീട്ടുകാർ വളരെയേറെ പരിശ്രമിച്ചിട്ടും അടുപ്പ് ഉൗരിയെടുക്കാൻ സാധിക്കാത്തതിനാൻ സഹായത്തിനായി കുട്ടിയെയും കൊണ്ട് പട്ടിമറ്റം ഫയർ സ്റ്റേഷനിൽ എത്തുകയായിരുന്നു. നൂൽകൊണ്ട് ശ്രമിച്ചാൽ കുട്ടിക്ക് വേദനയെടുക്കുമെന്നതിനാൽ ഉടൻ തന്നെ സേനാംഗങ്ങൾ ചെറിയ കട്ടർ ഉപയോഗിച്ച് പതിനഞ്ച് മിനിറ്റോളം വളരെ പരിശ്രമിച്ച് അടപ്പ് രണ്ട് ഭാഗങ്ങളായി മുറിച്ച് മാറ്റുകയായിരുന്നു. ഇത്തരത്തിൽ മോതിരവും മറ്റും കൈയിൽ കുടുങ്ങി ആളുകൾ ഫയർഫോഴ്സിനെ സമീപിക്കാറുണ്ട്. ആശുപത്രിയിൽ എത്തുന്ന കേസുകളും ഫയർഫോഴ്സിലേക്കാണ് എത്തുന്നത്. ഫയർമാൻമാരായ എ.എസ് സുനിൽകുമാർ, ജതീഷ്കുമാർ, ബിബിൻ.എ.തങ്കപ്പൻ, വി.കെ. ബിനിൽ, കെ.എം. ബിബി എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story