Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:29 AM GMT Updated On
date_range 4 Dec 2017 5:29 AM GMTഅന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് മേയില്‍
text_fieldsbookmark_border
സംഘാടകസമിതി രൂപവത്കരിച്ചു കൊച്ചി: ആയുഷ് ചികിത്സ സമ്പ്രദായങ്ങളുടെ പ്രാധാന്യവും പൊതുജനാരോഗ്യ മേഖലയില്‍ അവ വഹിക്കുന്ന പങ്കും ലോകമെങ്ങും എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ആയുഷ് കോണ്‍ക്ലേവ് 2018 മേയ് രണ്ടാം വാരത്തില്‍ കൊച്ചിയില്‍ നടക്കും. ഇതിെൻറ ഭാഗമായി മുഖ്യമന്ത്രി രക്ഷാധികാരിയും ആരോഗ്യമന്ത്രി ചെയര്‍പേഴ്സണായും സംഘാടകസമിതി രൂപവത്കരിച്ചു. ഹൈബി ഈഡന് എം.എൽ.എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടകസമിതി രൂപവത്കരണ യോഗം മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ, ഭാരതീയ ചികിത്സ വകുപ്പ് ഡയറക്ടര്‍ ഡോ. അനിത ജേക്കബ്, ഹോമിയോപ്പതി വകുപ്പ് ഡയറക്ടര്‍ ഡോ. ജമുന, ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. സി. ഉഷാകുമാരി, ഔഷധി മാനേജിങ് ഡയറക്ടര്‍ കെ.വി. ഉത്തമന്, ഭാരതീയ ചികിത്സ വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ ഡോ. സുഭാഷ് എം. തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story