Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Dec 2017 5:29 AM GMT Updated On
date_range 4 Dec 2017 5:29 AM GMTഏലൂർ വായനശാല ഗുരുസംഗമം
text_fieldsbookmark_border
കളമശ്ശേരി: ഏലൂർ യുവജന വായനശാല പകൽസമയങ്ങളിൽ നാട്ടിലെ മുതിർന്നപൗരന്മാരുടെ വിനോദത്തിനും വിജ്ഞാനത്തിനും വേണ്ടിയുള്ള ഗുരുസംഗമകേന്ദ്രമായി പ്രവർത്തിക്കും. ലൈബ്രറി കൗൺസിലിെൻറ ഗുരുസംഗമം പദ്ധതിയുടെ ഉദ്ഘാടനം ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡൻറ് പി.ആർ. രഘു നിർവഹിച്ചു. നഗരസഭ ചെയർപേഴ്സൻ സി.പി. ഉഷ മുഖ്യാതിഥിയായിരുന്നു. വാർഡ് കൗൺസിലർ ടിഷ വേണു, എസ്. ബാവ, പി.എം. അലി, പി.കെ. മോഹനൻ, കെ.എസ്. സൈനുദ്ദീൻ എന്നിവർ സംസാരിച്ചു. ഓഖി ചുഴലിക്കാറ്റ്: ടി.എ. അഹമ്മദ് കബീർ എം.എൽ.എ സന്ദർശിച്ചു കാക്കനാട്: ഓഖി ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വെള്ളംകയറിയ എടവനക്കാട് പഞ്ചായത്തിലെ അണിയൽ, കുഴുപ്പിള്ളി, വാച്ചാക്കൽ എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങളെ മാറ്റിത്താമസിപ്പിച്ച ഗവ. യു.പി സ്കൂളിൽ ടി.എ. അഹമ്മദ് കബീർ എം.എൽ.എ സന്ദർശിച്ചു. സര്‍ക്കാറിെൻറ ദുരന്തനിവാരണവിഭാഗത്തിെൻറ മുന്നറിയിപ്പ് യഥാസമയം മത്സ്യത്തൊഴിലാളികളെ അറിയിച്ചിരുന്നുവെങ്കില്‍ വന്‍ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story