Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസി.പി.എം ഏരിയ സമ്മേളനം ...

സി.പി.എം ഏരിയ സമ്മേളനം ഇന്ന്​ സമാപിക്കും

text_fields
bookmark_border
അങ്കമാലി: സി.പി.എം ഏരിയ സമ്മേളനം തിങ്കളാഴ്ച സമാപിക്കും. 17 അംഗ ഏരിയ കമ്മിറ്റിെയയും 11 അംഗ ജില്ല സമ്മേളന പ്രതിനിധികെളയും തെരഞ്ഞെടുത്തു. ഏരിയ സെക്രട്ടറിയായി കെ.കെ. ഷിബുവിനെ വീണ്ടും തെരഞ്ഞെടുത്തു. ടി.പി. ദേവസിക്കുട്ടി, പി.വി. മോഹനൻ, ജീമോൻ കുര്യൻ, കെ.പി. റെജീഷ്, കെ. കുട്ടപ്പൻ, പി.വി. ടോമി, കെ.പി. അനീഷ്, കെ.എസ്. മൈക്കിൾ, പി.എൻ. ചെല്ലപ്പൻ, എം.ജെ. ഡേവിസ്, കെ.െഎ. കുര്യാക്കോസ്, രംഗമണി വേലായുധൻ, കെ.വൈ. വർഗീസ്, എം.കെ. റോയി, എം.എ. ഗ്രേസി, സച്ചിൻ കുര്യാക്കോസ് എന്നിവരാണ് ഏരിയ കമ്മിറ്റി അംഗങ്ങൾ. തിങ്കളാഴ്ച വൈകീട്ട് ചുവപ്പുസേന പരേഡിനും റാലിക്കും ശേഷം കിങ്ങിണി ഗ്രൗണ്ടിൽ നടക്കുന്ന സമാപനസമ്മേളനം കേന്ദ്ര കമ്മിറ്റി അംഗം എ. വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും. ഭിന്നശേഷി സ്നേഹസംഗമം അങ്കമാലി: ലോക ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് മേക്കാട് ജനസേവ ബോയ്സ് ഹോമിൽ ഭിന്നശേഷി സ്നേഹസംഗമം സംഘടിപ്പിച്ചു. ജനസേവ ഭിന്നശേഷി സൊസൈറ്റി ആഭിമുഖ്യത്തിലായിരുന്നു പരിപാടി. ചെയർമാൻ ജോസ് മാവേലി അധ്യക്ഷത വഹിച്ചു. ക്യാപ്റ്റൻ എസ്.കെ. നായർ, മണിയപ്പൻ കണ്ണങ്ങനാട്ട്, കെ. സുരേഷ്കുമാർ, ഇസ്മായിൽ ഹുസൈൻ, ഏബിൾ എബ്രഹാം, മിനിമോൾ, ലിജി, ഡെയ്സി, ആൻറണി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story