Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടൽഭിത്തി ഇല്ലാതെ ബസ്​ ...

കടൽഭിത്തി ഇല്ലാതെ ബസ്​ സർവിസ്​ വേണ്ട; ആറാട്ടുപുഴയിൽ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു

text_fields
bookmark_border
ആറാട്ടുപുഴ: ഒാഖി ചുഴലിക്കാറ്റി​െൻറ ഫലമായി ഉണ്ടായ കടൽക്ഷോഭത്തിൽ തകർന്ന ആറാട്ടുപുഴയിലെ തീരദേശറോഡിലൂടെ ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമവുമായി എത്തിയ ഉദ്യോഗസ്ഥരെ നാട്ടുകാർ തടഞ്ഞു. കടൽഭിത്തി നിർമിച്ച് റോഡ് സംരക്ഷിക്കാതെ ഇത്തരം ചെപ്പടിവിദ്യകൊണ്ട് ജനങ്ങളെ കബളിപ്പിക്കാൻ നോക്കേണ്ടെന്ന് പറഞ്ഞ് നാട്ടുകാർ ഉദ്യോഗസ്ഥരുടെ നടപടികളെ എതിർത്തു. ശനിയാഴ്ച രാവിലെയാണ് ഗതാഗതം നിർത്തിവെച്ച ആറാട്ടുപുഴയുടെ തെക്കൻ ഭാഗങ്ങളിൽ ബസ് സർവിസ് പുനഃസ്ഥാപിക്കുന്നതിനെപ്പറ്റി ആലോചിക്കാൻ പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ എക്സ്കവേറ്ററുമായി എത്തിയത്. ശക്തമായ തിരമാലയിൽ ചിതറിയ കരിങ്കൽ കഷണങ്ങളും തകർന്ന റോഡുകളിലെ അവശിഷ്ടങ്ങളും നീക്കാനായിരുന്നു ഇത്. എന്നാൽ, ഇൗ സാഹചര്യമുണ്ടാകാൻ കാരണം കടൽഭിത്തി ഇല്ലാത്തതാണെന്നും ഭിത്തിനിർമാണത്തിന് ഉറപ്പുലഭിക്കാതെ റോഡ് അറ്റകുറ്റപ്പണി സാധ്യമല്ലെന്നും നാട്ടുകാർ വാദിച്ചു. എതിർപ്പിനെ തുടർന്ന് പി.ഡബ്ല്യൂ.ഡി ഉദ്യോഗസ്ഥർ മാറി. പിന്നീട് ആർ.ഡി.ഒ എത്തി. ഇറിഗേഷൻ ഉദ്യോഗസ്ഥരും തഹസിൽദാറും എല്ലാം എത്തിയെങ്കിലും കാര്യങ്ങൾക്ക് തീരുമാനമായില്ല. തിങ്കളാഴ്ച കലക്ടറുടെ ചേംബറിൽ ഇതുസംബന്ധിച്ച് ചർച്ച നടത്താനും ജനങ്ങളുടെ ആവശ്യത്തിൽ തീരുമാനമെടുക്കാനും ധാരണയായി.
Show Full Article
TAGS:LOCAL NEWS 
Next Story