Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:38 AM GMT Updated On
date_range 3 Dec 2017 5:38 AM GMTകുട്ടിപൊലീസിന് പൊലീസ് വക വീട്
text_fieldsbookmark_border
കൂത്താട്ടുകുളം: വീടില്ലാത്ത കുട്ടിപൊലീസിന് ജനമൈത്രി പൊലീസ് വീട് നിർമിച്ചു നൽകുന്നു. വടകര സെൻറ് ജോണ്‍സ് സിറിയന്‍ ഹൈസ്കൂളിലെ വിദ്യാര്‍ഥിയായ സ്റ്റുഡൻറ് പൊലീസ് കേഡറ്റിനാണ് ഇടയാറില്‍ വീട് നിർമിച്ചു നൽകുന്നത്. ഇതു സംബന്ധിച്ച് ഇടയാറില്‍ നടന്ന ചടങ്ങ് കൂത്താട്ടുകുളം മുനിസിപ്പല്‍ ചെയര്മാന് ബിജു ജോണ്‍ ഉദ്ഘാടനം ചെയ്തു. കൂത്താട്ടുകുളം പൊലീസ് സബ് ഇൻസ്പെക്ടര്‍ ഇ.എസ്. സാംസണ്, കണ്‍വീനര്‍ പി.സി. മര്‍ക്കോസ്, റോട്ടറി ക്ലബ് പ്രസിഡൻറ് ഡോ. സിജു വി. ജോസ്, കൗണ്‍സിലര്‍മാരായ തോമസ് ജോണ്‍, ഫെബിഷ് ജോര്‍ജ്, ഇലഞ്ഞി പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്മാന് ലീലാ സുഖവാസ്, റോയി എബ്രാഹം, എസ്.ഐ. പി.എസ്. സാബു, െറസിഡൻറ്സ് അസോസിയേഷന് മേഖല പ്രസിഡൻറ് ബേബി ആലുങ്കല്‍, സെക്രട്ടറി ജെയ്സണ്‍ മാത്യു, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സി.ബി. അച്യുതന്, അധ്യാപകനായ ജോമോന്, വനിത പൊലീസ് ഓഫിസര്‍മാരായ മഞ്ജു, കെ.എസ്. നിഷ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story