Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Dec 2017 5:35 AM GMT Updated On
date_range 2017-12-03T11:05:59+05:30കരിങ്ങാച്ചിറ തമുക്ക് പെരുന്നാൾ ഇന്ന് സമാപിക്കും
text_fieldsകരിങ്ങാച്ചിറ: ജോർജിയൻ തീർഥാടനകേന്ദ്രമായ കരിങ്ങാച്ചിറ സെൻറ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടന്നുവരുന്ന പ്രസിദ്ധമായ തമുക്കു പെരുന്നാൾ ഇന്ന് സമാപിക്കും. പ്രധാന പെരുന്നാൾ ദിവസമായ ഞായറാഴ്ച രാവിലെ ഒമ്പതിന് ഐസക് മാർ ഒസ്താത്തിയോസിെൻറ പ്രധാന കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാനയും നടക്കും. കോതമംഗലം ചെറിയപള്ളിയില്‍ കബറടങ്ങിയിട്ടുള്ള െയല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ തിരുശേഷിപ്പ് കത്തീഡ്രലില്‍ സ്ഥാപിച്ചതിെൻറ ഓർമയാണ് തമുക്ക് പെരുന്നാള്‍. കോതമംഗലത്ത് എത്തിച്ചേർന്ന െയൽദോ മാർ ബസേലിയോസ് ബാവയെ കാണാൻ കരിങ്ങാച്ചിറ പള്ളി വികാരിയുടെ നേതൃത്വത്തിൽ പോയ വിശ്വാസികൾ ബാവക്ക് ഭക്ഷിക്കാൻ അരി വറുത്തു പൊടിച്ച് ശർക്കരയും തേങ്ങയും പഴവും ചേർത്ത് നൽകിയ ഭക്ഷണം പിൽക്കാലത്ത് തമുക്കെന്ന പേരിൽ അറിയപ്പെടുകയായിരുന്നു. രോഗശയ്യയിലായ ബാവയെ ശുശ്രൂഷിച്ച ഈ ഇടവകയിലെ വൈദികൻ വൃശ്ചികം 20ന് കോതമംഗലത്തുനിന്ന് ബാവയുടെ തിരുശേഷിപ്പ് കാൽനടയായി കൊണ്ടുവന്ന് ഇവിടെ സ്ഥാപിക്കുകയും രോഗശയ്യയിൽ ബാവക്ക്, കരിങ്ങാച്ചിറ ഇടവകക്കാർ നൽകിയ തമുക്ക് നേർച്ചയായി വിളമ്പുകയും ചെയ്തതാണ് പിന്നീട് തമുക്കു പെരുന്നാളാഘോഷമായത്. ഈ വർഷം പള്ളിയിൽനിന്ന് തമുക്കു നേർച്ച തയാറാക്കാൻ 20,000 കിലോ ഞാലിപ്പൂവൻ കുലകൾ സത്യമംഗലത്തുനിന്നാണ് എത്തിച്ചത്. 1600 കിലോ അരി വറുത്തുപൊടിച്ച് 1200 കിലോ ശർക്കരയും 2600 തേങ്ങയും ഉപയോഗിച്ചാണ് തമുക്കിനുള്ള ചേരുവകൾ തയാറാക്കിയെതന്ന് തമുക്കു നേർച്ച കമ്മിറ്റി കൺവീനർ എം.വി. രാജു പറഞ്ഞു. കത്തീഡ്രലിൽ പ്രവർത്തിക്കുന്ന കുടുംബ യൂനിറ്റുകളുെടയും ഭക്തസംഘടനകളുെടയും നേതൃത്വത്തിലാണ് തമുക്കു നേർച്ച തയാറാക്കുന്നത്. തമുക്ക് നേർച്ച വിതരണം നടത്തുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. കൂടാതെ, ഭവനങ്ങളില്‍നിന്നും നേര്‍ച്ച തയാറാക്കി കത്തീഡ്രലില്‍ സമര്‍പ്പിക്കാനും വന്‍തിരക്കായിരുന്നു. തമുക്ക് നേര്‍ച്ച തയാറാക്കി സമര്‍പ്പിക്കാനും നേര്‍ച്ച വാങ്ങാനും തിരക്ക് ക്രമീകരിക്കാൻ പ്രത്യേകം ക്യൂ സംവിധാനമുണ്ട്. നഗരസഭ അധ്യക്ഷ ചന്ദ്രികദേവിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് തമുക്ക് പെരുന്നാളിെൻറ സുഗമമായ നടത്തിപ്പിന് വിപുലമായ ക്രമീകരണങ്ങളാണ് കത്തീഡ്രലിൽ ഒരുക്കിയിട്ടുള്ളത്.
Next Story