Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:38 AM GMT Updated On
date_range 2017-12-01T11:08:58+05:30ജിഷ വധം: അന്തിമവാദം അഞ്ചിന് പൂർത്തിയാകും
text_fieldsകൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ അന്തിമവാദം അഞ്ചിന് പൂർത്തിയാകും. പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ സാഹചര്യത്തെളിവുകളും ശാസ്ത്രീയ പരിശോധന റിപ്പോർട്ടുകളും അമീറുൽ ഇസ്ലാമാണ് കുറ്റം ചെയ്തതെന്ന് തെളിയിക്കാൻ തക്കതല്ലെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. പ്രതി ധരിച്ചിരുന്ന രക്തക്കറ പുരണ്ട മഞ്ഞ ഷർട്ട് ആൾക്കൂട്ടത്തിലെവിെടയും തിരിച്ചറിയാവുന്നതാണെന്നും ഈ ഷർട്ട് ധരിച്ച് ഇയാൾ ഓടി രക്ഷെപ്പെട്ടന്ന് വിശ്വസിക്കാനാവില്ലെന്നും പ്രതിഭാഗം വാദിച്ചു. കൂടാതെ, െപാലീസ് ഹാജരാക്കിയ മൂർച്ചയേറിയ ആയുധങ്ങളിൽ ഏതാണ് കൃത്യത്തിന് ഉപയോഗിച്ചതെന്നതിന് വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി. മരണസമയമോ മരണം നടന്ന ദിവസംപോലുമോ െപാലീസിന് തെളിയിക്കാനായില്ലെന്നും വാദത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഡി.എൻ.എ തെളിവ് ലഭിച്ചത് അറസ്റ്റിന് ശേഷമാണെന്നാണ് പ്രതിഭാഗം വാദം. ശാസ്ത്രീയ തെളിവുകളെ ഖണ്ഡിക്കുന്ന വാദങ്ങൾ ഉയർത്തിയാകും പ്രതിഭാഗം തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വാദം അവസാനിപ്പിക്കുക. കഴിഞ്ഞവർഷം ഏപ്രിൽ 28നാണ് പെരുമ്പാവൂരിലെ വീട്ടിൽ ജിഷയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. അസം സ്വദേശി അമീറുൽ ഇസ്‌ലാമാണ് കേസിലെ ഏകപ്രതി. പ്രോസിക്യൂഷൻ വിസ്താരം കഴിഞ്ഞദിവസം പൂർത്തിയായിരുന്നു.
Next Story