Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.ജി സർവകലാശാല...

എം.ജി സർവകലാശാല വാർത്തകൾ

text_fields
bookmark_border
പുതുക്കിയ പരീക്ഷ തീയതി കോട്ടയം: നവംബർ 24ന് നടത്താൻ നിശ്ചയിച്ചശേഷം മാറ്റിയ അഞ്ചാം സെമസ്റ്റർ ബി.ടെക് (പുതിയ സ്കീമും പഴയ സ്കീമും) ഡിഗ്രി പരീക്ഷകൾ ഡിസംബർ 15ന് ഉച്ചക്ക് രണ്ടു മുതൽ അഞ്ചുവരെ നടത്താൻ പുതുക്കി നിശ്ചയിച്ചു. അപേക്ഷ തീയതി സ്കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ ഒന്നാം സെമസ്റ്റർ എം.ഫിൽ (സി.എസ്.എസ്) എക്സ്റ്റേണൽ പരീക്ഷ ഡിസംബർ 13ന് ആരംഭിക്കും. അപേക്ഷകൾ പിഴയില്ലാതെ ഡിസംബർ ആറുവരെയും 50 രൂപ പിഴയോടെ എട്ടുവരെയും സ്വീകരിക്കും. മേഴ്സി ചാൻസ് പരീക്ഷ രണ്ടാം വർഷ പ്രഫഷനൽ ബി.എ.എം.എസ് രണ്ടാം മേഴ്സി ചാൻസ് പരീക്ഷക്ക് പിഴ കൂടാതെ ഡിസംബർ 11വരെയും 50 രൂപ പിഴയോടെ 12വരെയും 500 രൂപ സൂപ്പർഫൈനോടെ 15വരെയും അപേക്ഷിക്കാം. അപേക്ഷകർ 7000 രൂപ സ്പെഷൽ ഫീസായി പരീക്ഷഫീസിനും സി.വി ക്യാമ്പ് ഫീസിനും പുറമെ അടക്കണം.
Show Full Article
TAGS:LOCAL NEWS 
Next Story