Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചേന്ദമംഗലം കവലയിൽ...

ചേന്ദമംഗലം കവലയിൽ ഗതാഗത മുന്നറിയിപ്പ്​ ബോർഡ്​

text_fields
bookmark_border
പറവൂർ: അപകടങ്ങൾ കുറക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമായി പറവൂർ ട്രാഫിക് യൂനിറ്റി​െൻറ നേതൃത്വത്തിൽ ചേന്ദമംഗലം കവലയിൽ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ചു. 'സ്റ്റോപ്' എന്നെഴുതിയ ബോർഡാണ് സ്ഥാപിച്ചത്. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. വീതികുറഞ്ഞ കവലയിൽ തിരക്ക് നിയന്ത്രണാതീതമാണ്. രാത്രി കവലയാണെന്ന് തിരിച്ചറിയാൻപോലും കഴിയില്ല. വാഹനങ്ങൾ ചീറിപ്പാഞ്ഞെത്തി കവല കടക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. ഇവിടെ എത്തുമ്പോൾ വാഹനങ്ങൾ വേഗം കുറക്കാനും നിർത്താനുമാണ് റോഡിൽ വെള്ള പെയിൻറ് ഉപയോഗിച്ച് 'സ്റ്റോപ്' എന്ന് രേഖപ്പെടുത്തിയതെന്ന് ട്രാഫിക് എസ്.ഐ ടി.ബി. മുരളി പറഞ്ഞു. നഗരത്തിൽ പലയിടത്തും രാത്രി വെളിച്ചക്കുറവ് ഉണ്ടെങ്കിലും ചേന്ദമംഗലം കവലയിൽ രൂക്ഷമാണ്. ഇത് വാഹനങ്ങെളയും കാൽനട ക്കാെരയുമാണ് പ്രതിസന്ധിയിലാക്കുന്നത്. ആലുവ, ചേന്ദമംഗലം, കോട്ടയിൽ കോവിലകം, വടക്കുംപുറം, ഗോതുരുത്ത്, വരാപ്പുഴ തുടങ്ങിയ സ്ഥലങ്ങളിൽനിന്നെത്തുന്ന വാഹനങ്ങൾ സംഗമിക്കുന്ന സ്ഥലമാണിത്. രാത്രി അപകടം പതിവാണ്. നഗരത്തിലേക്കുള്ള പ്രവേശനകവാടമായ വെടിമറ കവലയിൽ ഹൈമാസ്റ്റ് വിളക്ക് കണ്ണടച്ചിട്ട് രണ്ടുവർഷത്തോളമായി. കെ.എം.കെ കവലയും രാത്രിയായാൽ ഇരുട്ടിലാണ്. ഇവിടെ ഹൈമാസ്റ്റ് വിളക്ക് സ്ഥാപിക്കുമെന്ന് അധികൃതർ വാഗ്ദാനം ചെയ്തിട്ട് നാളേറെയായി. ചേന്ദമംഗലം കവലയിലും ഹൈമാസ്റ്റ് വിളക്ക് വേണമെന്നാണ് ആവശ്യം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story