Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Dec 2017 5:32 AM GMT Updated On
date_range 2017-12-01T11:02:58+05:30വാർഷിക മഹോത്സവത്തിന് കൊടി ഉയർത്തി
text_fieldsകൂത്താട്ടുകുളം: എസ്.എൻ.ഡി.പി ഗുരുദേവക്ഷേത്രത്തിലെ പ്രതിഷ്ഠ വാർഷിക മഹോത്സവത്തിന് ക്ഷേത്രം മേൽശാന്തി എം.കെ. ശശിധരൻ കൊടി ഉയർത്തി. ഡിസംബർ നാല് വരെ ആഘോഷ പരിപാടികൾ നടക്കും. എല്ലാ ദിവസവും രാവിലെ അഞ്ചിന് പള്ളി ഉണർത്തൽ, 6.15ന് അഭിഷേകം. 6.30-ന് ദീപാരാധന. വെള്ളിയാഴ്ച രാത്രി 7.30ന് കലാസന്ധ്യ, ശനിയാഴ്ച രാത്രി 7.30ന് ചാക്യാർകൂത്ത്, തിങ്കളാഴ്ച രാവിലെ പത്തിന് സർവൈശ്വര്യ പൂജ. ഉച്ചക്ക് 12.30ന് പ്രസാദമൂട്ട്.
Next Story