Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightആലുവയിലെ...

ആലുവയിലെ ഗതാഗതക്കുരുക്കഴിക്കാൻ ക്രിയാത്മക നിർദേശങ്ങളുമായി ജനകീയ യോഗം

text_fields
bookmark_border
ആലുവ: . കാലങ്ങളായി ജനങ്ങൾ ഉയർത്തുന്ന നിർദേശങ്ങളും അഭിപ്രായങ്ങളുമാണ് എം.എൽ.എ അൻവർ സാദത്ത് വിളിച്ച യോഗത്തിലും ഉയർന്നുകേട്ടത്. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാത്ത പരിഷ്കാരത്തിനാണ് പൊതുസമൂഹം മുൻതൂക്കം നൽകിയത്. പതിവ് രീതികളിൽനിന്ന് വ്യത്യസ്തമായി സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും നിർദേശങ്ങളും പരാതികളും സ്വീകരിക്കാനാണ് ജനകീയവേദി സഘടിപ്പിച്ചത്. ശാശ്വത പരിഹാരത്തിന് ദേശീയപാത കേന്ദ്രീകരിച്ച് പുതിയ പദ്ധതി വേണമെന്ന് പലരും അഭിപ്രായപ്പെട്ടു. ദേശീയപാത ബൈപാസിലെ മേൽപാലം പറവൂർ കവല വരെ നീട്ടണമെന്നും ആവശ്യമുയർന്നു. നിലവിൽ രണ്ട് സിഗ്നലുകൾക്കിടയിൽ സ്ഥാപിച്ചിട്ടുള്ള പാലംകൊണ്ട് കാര്യമായ പ്രയോജനം ലഭിക്കുന്നില്ല. ഇത് ഗതാഗതക്കുരുക്കിനും ഇടയാക്കുന്നുണ്ട്. അതേസമയം, പാലം തോട്ടക്കാട്ടുകര ഭാഗത്തേക്ക് നീട്ടിയാൽ ഗതാഗതക്കുരുക്കിന് വലിയ ആശ്വാസമാകുമെന്നും യോഗത്തിൽ നിർദേശമുയർന്നു. സാധ്യമല്ലെങ്കിൽ മാർത്താണ്ഡവർമ പാലത്തിന് സമാന്തരമായി പാലം നിർമിച്ച് സമാന്തര റോഡ് മംഗലപ്പുഴ പാലം വരെ നീട്ടുക, ബൈപാസിൽ തുരങ്കപാത നിർമിക്കുക തുടങ്ങിയ പദ്ധതികൾക്കുള്ള നിർദേശങ്ങളും ഉയർന്നുവന്നു. ഇവക്കൊപ്പം നഗരത്തിൽ പല പരിഷ്കരണങ്ങളും നടപ്പാക്കേണ്ടതുണ്ട്. കടത്തുകടവിൽനിന്ന് തോട്ടക്കാട്ടുകരയിലേക്ക് പാലം, സ്റ്റോപ്പുകളിൽ ബസ് ബേ, ചരക്കുലോറികൾക്ക് നിയന്ത്രണം, ലൈൻ ട്രാഫിക് സംവിധാനം, നടപ്പാത കൈയേറിയുള്ള കച്ചവടം തടയുക, വ്യാപാര സമുച്ചയങ്ങളിലെ പാർക്കിങ് സൗകര്യം പുനഃസ്ഥാപിക്കുക, ഗവ. ആശുപത്രി കവലയിലെ പാലം വീതി കൂട്ടുക തുടങ്ങിയവയാണ് ഇതിൽ പ്രാധാനം. സീപോർട്ട്-എയർപോർട്ട് റോഡ് നിർമാണം ഉടൻ ആരംഭിക്കണമെന്നും നിർദേശമുയർന്നു. ദേശീയപാതയിലും നഗരത്തിലും വാഹനങ്ങളുടെ എണ്ണം ഗണ്യമായി കുറയാൻ അത് സഹായകമാകും. ചരക്ക് വാഹനങ്ങൾക്കും റോഡ് ഉപയോഗിക്കാം. നഗരത്തിലെ അനധികൃത പാർക്കിങ് നിരോധിക്കുക, കാരോത്തുകുഴി കവലയിൽനിന്ന് ദേശീയപാതയിലേക്ക് റോഡ് നിർമിക്കുക, മൂന്നാം റെയിൽവേ മേൽപാലം യാഥാർഥ്യമാക്കുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. വില്ലേജ് ഓഫിസിനോട് ചേർന്നുള്ള പുറമ്പോക്ക് ഭൂമിയിൽ മൾട്ടി പാർക്കിങ് സൗകര്യം ഏർപ്പെടുത്തുക, ഗവ. ആശുപത്രി കവലയിലെ മീഡിയൻ വീതി കുറച്ച് ശാസ്ത്രീയമാക്കുക, അങ്കമാലി റൂട്ടിൽ തോട്ടക്കാട്ടുകര ബസ് സ്‌റ്റോപ് മുന്നോട്ട് മാറ്റുക, പറവൂർ കവലയിൽ ഫ്രീ ലെഫ്റ്റ് ആക്കുക, ഓട്ടോ സ്‌റ്റാൻഡുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക, കാലപ്പഴക്കം ചെന്ന ഭൂഗർഭ പൈപ്പുകൾ മാറ്റിസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഉയർന്നു. നിർദേശങ്ങൾ വിദഗ്ധ സമിതി വിലയിരുത്തിയശേഷം നടപ്പാക്കും.
Show Full Article
TAGS:LOCAL NEWS 
Next Story