Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗത പരിഷ്കാരം 20...

ഗതാഗത പരിഷ്കാരം 20 മുതൽ -

text_fields
bookmark_border
ആലുവ: ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊതുജനങ്ങളിൽനിന്ന് ലഭിച്ച നിർദേശങ്ങൾ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശോധിച്ചശേഷം സെപ്റ്റംബർ 20 മുതൽ ഗതാഗത പരിഷ്കാരം ഏർപ്പെടുത്തുമെന്ന് അൻവർ സാദത്ത് എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളെ പരമാവധി ബുദ്ധിമുട്ടിക്കാതെ ഗതാഗതം പരിഷ്കരിക്കുകയാണ് ലക്ഷ്യം. നിർദേശങ്ങൾ വിശദമായി പരിശോധിക്കും. വലിയ ചെലവ് വരുന്ന നിർദേശങ്ങൾ നടപ്പാക്കാൻ സർക്കാർ സഹായം തേടും. സീപോർട്ട്-എയർപോർട്ട് റോഡ് പൂർത്തിയാക്കാൻ കിഫ്ബി ഫണ്ട് ലഭ്യമാക്കാൻ സർക്കാർ നടപടി ആരംഭിച്ചിട്ടുണ്ടെന്നും എം.എൽ.എ പറഞ്ഞു. ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പൊതുജനങ്ങൾക്ക് https://goo.gl/forms/nr6gxqnwGQgBst363 എന്ന ഓൺലൈൻ ലിങ്ക് വഴിയും നിർദേശങ്ങൾ അയക്കാം. സെപ്റ്റംബർ അഞ്ചുവരെ സ്വീകരിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story