Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരാഷ്​ട്രീയം മറന്ന്...

രാഷ്​ട്രീയം മറന്ന് പിന്തുണ

text_fields
bookmark_border
ആലുവ: നഗരത്തെ വലക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള എം.എൽ.എ‍യുടെ ശ്രമങ്ങൾക്ക് പൊതുസമൂഹത്തി​െൻറ പിന്തുണ. യോഗത്തിലെത്തിയവർ കക്ഷിരാഷ്‌ട്രീയം മറന്നാണ് നിർദേശങ്ങളും ആവശ്യങ്ങളുമായി പിന്തുണച്ചത്. സാമുഹിക, സന്നദ്ധ സംഘടനകളുടെ പ്രതിനിധികളും വിവിധ നിർദേശങ്ങൾ സമർപ്പിച്ചു. ശാസ്ത്രീയവും ശാശ്വതവുമായ പരിഹാരത്തിനാണ് എല്ലാവരും വാദിച്ചത്. 40 പേർ രേഖാമൂലം നിർദേശങ്ങൾ സമർപ്പിച്ചപ്പോൾ മുപ്പത്തിയഞ്ചോളം പേർ ചർച്ചയിൽ പങ്കെടുത്ത് അഭിപ്രായം രേഖപ്പെടുത്തി. നഗരസഭ ചെയർപേഴ്സൻ ലിസി എബ്രഹാം, പൊതുമരാമത്ത് അസി. എക്സിക്യൂട്ടിവ് എൻജിനീയർ സിനി മാത്യു, ജോ. ആർ.ടി.ഒ സി.എസ്. അയ്യപ്പൻ, ട്രാഫിക് എസ്.ഐ മുഹമ്മദ് ബഷീർ, മുൻ ചെയർമാന്മാരായ എം.ഒ. ജോൺ, എം.ടി. ജേക്കബ്, വൈസ് ചെയർപേഴ്സൻ സി. ഓമന, പ്രതിപക്ഷ നേതാവ് രാജീവ് സക്കറിയ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് തോപ്പിൽ അബു, ബി.ജെ.പി നേതാവ് എ.സി. സന്തോഷ് കുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി പി.എം. സഹീർ, യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ലത്തീഫ് പൂഴിത്തറ, ആലുവ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് നസീർ ബാബു, സെക്രട്ടറി എ.ജെ. റിയാസ്, എം.ജെ. ടോമി, ഗതാഗതക്കുരുക്കിനെതിരെ മനുഷ്യാവകാശ കമീഷനെ സമീപിച്ച പൗരാവകാശ സംരക്ഷണ സമിതി സെക്രട്ടറി സാബു പരിയാരത്ത്, വിവരാവകാശ പ്രവർത്തകനായ ഖാലിദ് മുണ്ടപ്പിള്ളി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. രഹൻരാജ്, കൗൺസിലർമാരായ സെബി വി. ബാസ്‌റ്റിൻ, ജെബി മേത്തർ, ലളിത ഗണേശൻ, ലോലിത ശിവദാസ്, ഓമന ഹരി, ഷൈജി രാമചന്ദ്രൻ, പരിസ്ഥിതി പ്രവർത്തകനായ ചിന്നൻ ടി. പൈനാടത്ത്, മുഹമ്മദ് ഷെഫീക്ക്, സി.വി. ജയിംസ്, അബ്‌ദുൽ ഖാദർ, കെ.ഐ. കുഞ്ഞുമോൻ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story