Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണസമൃദ്ധി ജില്ലതല...

ഓണസമൃദ്ധി ജില്ലതല ഉദ്ഘാടനം

text_fields
bookmark_border
കാക്കനാട്: കൃഷിവകുപ്പ് ഹോർട്ടികോർപ്പി​െൻറയും വെജിറ്റബിള്‍ ആന്‍ഡ്‌ ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ കേരള (വി.എഫ്.പി.സി.കെ)യുടെയും സംയുക്ത സഹകരണത്തോടെ ഒരുക്കുന്ന ഓണം ബക്രീദ് പച്ചക്കറി വിപണി 'ഓണസമൃദ്ധി 2017'‍​െൻറ ജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനൽ നിർവഹിച്ചു. തൃക്കാക്കര മുനിസിപ്പൽ കൗൺസിലർ നിഷ ബീവി അധ്യക്ഷത വഹിച്ചു. ഓണസമൃദ്ധിയുടെ ആദ്യവിൽപന ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് എം.ആർ. ആൻറണി തൃക്കാക്കര മുനിസിപ്പാലിറ്റിയിലെ മുതിർന്ന കർഷക ഫാത്തിമബീവിക്ക് നൽകി നിർവഹിച്ചു. ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്്ദുൽ മുത്തലിബ്, വാർഡ് കൗൺസിലർ എം.എം.നാസർ, ആത്മ പ്രോജക്ട് ഡയറക്ടർ ലീലാമ്മ ഉമ്മൻ, വി.എഫ്.പി.സി.കെ ഡയറക്ടർ ശിവകുമാർ, ഡെപ്യൂട്ടി ഡയറക്ടർ മായ എസ്.നായർ, കൃഷി അസി. ഡയറക്ടർ കെ.എസ്. ഷീബ തുടങ്ങിയവർ പങ്കെടുത്തു. പ്രിൻസിപ്പൽ കൃഷി ഓഫിസർ എം. ശ്രീദേവി സ്വാഗതവും ഹോർട്ടികോർപ് ജില്ല മാനേജർ സതീഷ് ചന്ദ്രൻ നന്ദിയും പറഞ്ഞു. സെപ്റ്റംബർ മൂന്നുവരെ 132 വിപണികളാണ് ഓണസമൃദ്ധിയുടെ ഭാഗമായി ഒരുക്കുന്നത്. കർഷകരിൽനിന്ന് 20 ശതമാനം കൂടുതൽ വില നൽകി സംഭരിച്ച് പച്ചക്കറി 30 ശതമാനം വില കുറച്ചാണ് വിപണിവഴി വിൽക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story