Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാബിത്തിനും അസ്നക്കും...

സാബിത്തിനും അസ്നക്കും നാളെ സങ്കടപ്പെരുന്നാൾ

text_fields
bookmark_border
പറവൂർ: മുഹമ്മദ് അൽസാബിത്തിനും അസ്‌ന ഫാത്തിമക്കും വെള്ളിയാഴ്ച സങ്കടപ്പെരുന്നാൾ. ചൊവ്വാഴ്ച പുലർച്ച ദേശീയപാത പതിനേഴിൽ വഴിക്കുളങ്ങരയിൽ അജ്ഞാത വാഹനമിടിച്ചുമരിച്ച വള്ളുവള്ളി അത്താണി കൈതക്കൽ അൻവർ അലിയുടെ (30) മക്കളാണ് നാലാം ക്ലാസിൽ പഠിക്കുന്ന മുഹമ്മദ് അൽസാബിത്തും രണ്ടാം ക്ലാസുകാരി അസ്ന ഫാത്തിമയും. വ്യാഴാഴ്ച വൈകീട്ട് പറവൂരിൽ പോയി പുത്തൻ ഉടുപ്പുകൾ വാങ്ങാമെന്ന് ഉപ്പ ഉറപ്പുപറഞ്ഞിരുന്നതാണ്. ചൊവ്വാഴ്ച്ച പുലർച്ച നാലരക്ക് പതിവുപോലെ ഉറങ്ങിക്കിടന്ന കുഞ്ഞുമക്കൾക്ക് മുത്തംനൽകി പറവൂർ ചന്തയിലെ സ്്റ്റേഷനറി കടയിലേക്ക് ജോലിക്കുപോയ അൻവർ വീടിനു രണ്ടു കി.മീറ്റർ അകലെ വാഹനമിടിച്ച് തൽക്ഷണം മരിക്കുകയായിരുന്നു. ഉപ്പ ഹജ്ജിനു പോയിരിക്കയാണെന്നാണ് വെല്യുപ്പയും വെല്യുമ്മയും മൂത്താപ്പയുമെല്ലാം പറഞ്ഞിരിക്കുന്നത്. ഞങ്ങളോട് പറയാതെ പോയത് എന്താണെന്നാണ് അസ്‌നയുടെ ചോദ്യം. ഉപ്പ എന്നുവരുമെന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ ഉറ്റവരെല്ലാം കണ്ണീർ തുടക്കുന്നു. വലുതാകുമ്പോൾ പട്ടാളത്തിൽ ചേരാനാണിഷ്്ടം എന്നുപറയുന്ന അൽസാബിത്ത് െപാലീസിലായാലും മതിയെന്ന് ഉപ്പ പറഞ്ഞിട്ടുണ്ടെന്ന് കൂട്ടിച്ചേർക്കുന്നു. വഴിവാണിഭക്കാരനോട് വെല്യുമ്മ വാങ്ങിയ ജീൻസാണ് സാബിത്തിന് കിട്ടിയ പെരുന്നാൾ ഉടുപ്പ്. ഷർട്ട് വാങ്ങാൻ വെല്യുമ്മയുടെ പക്കൽ പണം തികഞ്ഞില്ല. അപ്പു എന്നാണ് സാബിത്തിനെ വാപ്പിച്ചി വിളിച്ചിരുന്നത്. ചെറിയ പെരുന്നാളിന് ഉപ്പയോടൊപ്പം പള്ളിയിൽ പോയിരുന്നു. ഈ പെരുന്നാളി​െൻറ പിറ്റേന്ന് ചെറിയപ്പിള്ളിയിൽ സർക്കസ് കാണാൻ കൊണ്ടുപോകാമെന്ന് ഉപ്പ വാക്കുപറഞ്ഞിരുന്നു. എട്ടുവർഷമായി വള്ളുവള്ളിയിലും പരിസരങ്ങളിലുമായി വാടകക്ക് താമസിച്ചുവരുകയായിരുന്നു അൻവർ അലിയും കുടുംബവും. കൂടെ പിതാവ് അബുവും മാതാവ് ആയിശയുമുണ്ട്. കുട്ടികൾ രണ്ടുപേരും പഠനത്തിൽ മിടുക്കരാണ്. സാമ്പത്തിക പരാധീനതകൾ ഉണ്ടായിരുന്നെങ്കിലും സന്തോഷകരമായ ജീവിതമായിരുന്നു ത​െൻറ മകൾക്ക് ലഭിച്ചിരുന്നതെന്ന് അൻവറി​െൻറ ഭാര്യ ഷംനിയുടെ പിതാവ് ചേറ്റുവ കൂട്ടി​െൻറൈകയിൽ ഷംസു പറയുന്നു. കുടുംബത്തെ വളരെയേറെ സ്നേഹിച്ചിരുന്ന അൻവറി​െൻറ വലിയ മോഹമായിരുന്നു ഒരു കൊച്ചുവീട്. പഞ്ചായത്തിൽ ഇതിനായി അപേക്ഷയും കൊടുത്തിട്ടുണ്ട്. അൻവറി​െൻറ അപ്രതീക്ഷിത വേർപാട് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ വീടോ ഇല്ലാത്ത കുടുംബത്തെ അനാഥത്വത്തിലേക്ക് തള്ളിയിട്ടിരിക്കയാണ്.
Show Full Article
TAGS:LOCAL NEWS 
Next Story