Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗതാഗതക്കുരുക്ക്...

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ഒപ്പംചേർന്ന് സിറ്റി ബസ് അസോസിയേഷൻ

text_fields
bookmark_border
ആലുവ: സിറ്റി ബസുകളടക്കം നൂറുകണക്കിന് സ്വകാര്യ ബസുകളാണ്‌ നഗരത്തിൽ വന്നുപോകുന്നത്. ചെറിയ നഗരത്തിൽ ഉൾക്കൊള്ളാൻ കഴിയുന്നതിലധികം ബസുകളുടെ വരവുംപോക്കും ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബസുകളുടെ എണ്ണം കുറച്ച് ഗതാഗത സംവിധാനം കാര്യക്ഷമമാക്കുന്ന പദ്ധതിയുമായാണ് സിറ്റി ബസ് അസോസിയേഷൻ യോഗത്തിലെത്തിയത്. എറണാകുളത്തുനിന്ന് വരുന്ന ബസുകൾ മാർക്കറ്റ് ഭാഗത്തുനിന്ന് അടിപ്പാത വഴി സ്‌റ്റാൻഡിലേക്ക് പ്രവേശിച്ച് ഓട്ടം അവസാനിപ്പിക്കുന്നതാണ് പുതിയ പദ്ധതി. ബാങ്ക് കവല, പമ്പ് കവല, റെയിൽവേ സ്‌റ്റേഷൻ, കെ.എസ്.ആർ.ടി.സി, ഗവ. ആശുപത്രി, കാരോത്തുകുഴി ഭാഗങ്ങളിലേക്ക് പോകേണ്ട ബസിലെ യാത്രക്കാർക്ക് സ്‌റ്റാൻഡിൽനിന്ന് നഗരം ചുറ്റി എറണാകുളത്തേക്ക് പോകുന്ന ബസിൽ സൗജന്യ യാത്ര അനുവദിക്കും. ആലുവയിലേക്ക് എടുത്ത ടിക്കറ്റ് കാണിച്ചാൽ മതിയാകും. കേരള ബസ് ട്രാൻസ്പോർട്ട് അസോസിയേഷൻ പ്രസിഡൻറ് മുഹമ്മദ് സാദിക്കും സെക്രട്ടറി പി.എ. ഗഫൂറും ചേർന്നാണ് നിർദേശം അവതരിപ്പിച്ചത്. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് അസോസിയേഷനും നിർദേശത്തെ പിന്തുണച്ചു. ആലുവയിൽനിന്ന് 122 ബസുകളാണ് സിറ്റി സർവിസ് നടത്തുന്നത്. ഔദ്യോഗിക അംഗീകാരമായാൽ എല്ലാ ബസുകളും ഒറ്റക്കെട്ടായി നിർദേശം നടപ്പാക്കുമെന്നും ഇവർ അറിയിച്ചു. ബസുകൾ നഗരത്തെ വലംവെക്കുന്നത് അവസാനിപ്പിക്കാൻ ഫീഡർ സർവിസ് ആരംഭിക്കണമെന്ന നിർദേശവും യോഗത്തിൽ ഉയർന്നു.
Show Full Article
TAGS:LOCAL NEWS 
Next Story