Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവയലിന്‍ വിദ്വാന്‍...

വയലിന്‍ വിദ്വാന്‍ വി.വി. സുബ്രഹ്​മണ്യത്തെ വീരശൃംഖല നല്‍കി ആദരിക്കുന്നു

text_fields
bookmark_border
കൊച്ചി: നെടുമ്പാശ്ശേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സുമനസരഞ്ജിനി സ​െൻറര്‍ ഫോര്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ്' എന്ന സംഘടന വയലിന്‍ വിദ്വാന്‍ വി.വി. സുബ്രഹ്മണ്യത്തെ സംഗീത രംഗത്ത് നല്‍കിയ സംഭാവനകൾ മാനിച്ച് വീരശൃംഖല നല്‍കി ആദരിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് കാലടി ശൃംഗേരി മഠത്തിലെ ശ്രീ വിദ്യാതീര്‍ഥ കൃപാഹാളില്‍ നടക്കുന്ന ചടങ്ങില്‍ തിരുവനന്തപുരം ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജ് മുന്‍ പ്രിന്‍സിപ്പല്‍ പി.ആര്‍. കുമാരകേരളവര്‍മ, എന്‍.പി. രാമസ്വാമി, ആദിശങ്കര ഗ്രൂപ് മാനേജിങ് ട്രസ്റ്റി കെ. ആനന്ദ് എന്നിവര്‍ ചേര്‍ന്ന് വീരശൃംഖല സമ്മാനിക്കും. തുടര്‍ന്ന് വി.വി. സുബ്രഹ്മണ്യത്തി​െൻറ വയലിന്‍ കച്ചേരിയും ഉണ്ടായിരിക്കുമെന്ന് സ​െൻറര്‍ ഫോര്‍ മ്യൂസിക് ആന്‍ഡ് ആര്‍ട്‌സ് മാനേജിങ് ട്രസ്റ്റി എസ്. ഹരിശങ്കര്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഭാരവാഹികളായ ആര്‍. നന്ദകുമാര്‍, സി.വി. ശങ്കര്‍ എന്നിവരും പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story