Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകഞ്ചാവുമായി യുവാവ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

text_fields
bookmark_border
മട്ടാഞ്ചേരി: കഞ്ചാവുമായി യുവാവിനെ എക്സൈസ് വിഭാഗം പിടികൂടി. എടവനക്കാട് നെടുകപ്പിള്ളി വീട്ടിൽ ലിഥിൻലാൽ (30) നെ പിടികൂടിയത്. വിൽപനക്കായി അഞ്ച് ഗ്രാമി​െൻറ 20 പാക്കറ്റുകൾ ബൈക്കി​െൻറ സീറ്റിനടിയിൽ കൊണ്ടുപോകുമ്പോൾ ഫോർട്ട് കൊച്ചി എക്സൈസ് വിഭാഗം പിടികൂടുകയായിരുന്നു. ഓണാഘോഷത്തിനായി പശ്ചിമകൊച്ചി ഒരുങ്ങി മട്ടാഞ്ചേരി: ഓണത്തെ വരവേല്‍ക്കുന്നതിനായി പശ്ചിമകൊച്ചി ഒരുങ്ങി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഓണാഘോഷത്തി​െൻറ ഭാഗമായി വിവിധ പരിപാടികളാണ് ഒരുക്കിയിട്ടുള്ളത്. കൊച്ചിന്‍ വികസന വേദിയുടെ നേതൃത്വത്തില്‍ ഓണാഘോഷ പരിപാടിയുടെ ഭാഗമായി അര്‍ഹരായവരുടെ വീടുകളില്‍ സംഘാടകര്‍ അരി എത്തിച്ച് നല്‍കും. സെപ്റ്റംബർ രണ്ടിന് ഓണനിലാവ് പരിപാടി ഫോര്‍ട്ട്കൊച്ചി വാസ്കോ ഡ ഗാമ സ്ക്വയറില്‍ കെ.ജെ.മാക്സി എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചടങ്ങി​െൻറ ഭാഗമായി വിവിധ മേഖലയിലുള്ളവരെ ആദരിക്കും. തുടര്‍ന്ന് നൃത്തനൃത്യങ്ങള്‍ അരങ്ങേറും. ഉത്രാടദിനത്തില്‍ തിരുവാതിര, ഗാനമേള എന്നിവ നടക്കും. തിരുവോണ ദിവസം ഫോര്‍ട്ട്കൊച്ചിയിലെ ഗുഡ് ഹോപ്പ് അഗതി മന്ദിരത്തിലെ അന്തേവാസികളോടൊപ്പം ആഘോഷിക്കും. അന്ന് വൈകീട്ട് വാസ്കോ ഡ ഗാമ സ്ക്വയറില്‍ തിരുവാതിര, ഡാന്‍സ്, നാടന്‍പാട്ട് എന്നിവ അരങ്ങേറും. സ്വാതി തിരുനാള്‍ സാംസ്കാരിക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്ന പൂവിളിയുടെ ഉദ്ഘാടനം ഫോര്‍ട്ട്കൊച്ചി പള്ളത്ത് രാമന്‍ മൈതാനിയില്‍ വ്യാഴാഴ്ച കെ.ജെ.മാക്സി എം.എല്‍.എ ഉദ്ഘാടനംചെയ്യും. തുടര്‍ന്ന് കളരിഅഭ്യാസം, ശിങ്കാരി മേളവും നൃത്തനൃത്യങ്ങളും അരങ്ങേറും. സെപ്റ്റംബർ ഒന്നിന് ഗസല്‍മേള നടക്കും. രണ്ടിന് വടംവലി, തിരുവാതിര, സൂഫി ഡാന്‍സ് എന്നിവയും മൂന്നിന് വയലിന്‍ സോളോ, മെഗാഷോ എന്നിവയും നാലിന് തീ ചാമുണ്ടി തെയ്യം, നാടന്‍ പാട്ട് എന്നിവയും നടക്കും. ഫോര്‍ട്ട്കൊച്ചി ഓണോത്സവത്തി​െൻറ ഭാഗമായി ഫോര്‍ട്ട്കൊച്ചി സാന്താക്രൂസ് മൈതാനിയില്‍ ഗുസ്തി മത്സരം, ഡാന്‍സ്, തിരുവാതിര, വടംവലി, ഗാനമേള, നേവി ബാന്‍ഡ് എന്നിവ നടക്കും. ആറാംതീയതി ഓണാഘോഷ റാലി ഫോര്‍ട്ട്കൊച്ചി വെളിയില്‍ നിന്നാരംഭിക്കും. പരിപാടിയുടെ ഭാഗമായി ഭീമന്‍ സ്നേഹ പൂക്കളവും ഒരുക്കും. ഇതിനുപുറെമ പള്ളുരുത്തി, ഇടക്കൊച്ചി, കുമ്പളങ്ങി എന്നിവടങ്ങളിലും ഓണാഘോഷ പരിപാടികള്‍ നടക്കുന്നുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story