Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകോണത്തുപുഴ ജലോത്സവം...

കോണത്തുപുഴ ജലോത്സവം സുരക്ഷയൊരുക്കിയില്ലെന്ന പ്രചാരണം രാഷട്രീയ മുതലെടുപ്പെന്ന്

text_fields
bookmark_border
തൃപ്പൂണിത്തുറ: കോണത്തുപുഴ ജലോത്സവത്തിന് ആവശ്യമായ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയില്ലെന്ന് ചിലർ നടത്തുന്ന പ്രചാരണം അടിസ്ഥാന രഹിതവും രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യമിട്ടുള്ളതുമാണെന്ന് ജലോത്സവ സംഘാടക സമിതി പ്രസ്താവനയിൽ അറിയിച്ചു. ജലോത്സവത്തിന് സുരക്ഷ സംവിധാനമൊരുക്കുന്നതിന് ജില്ല ഭരണകൂടത്തിന് നൽകിയ അപേക്ഷപ്രകാരം പൊലീസ്, ഫയർഫോഴ്സ് എന്നിവർക്ക് നിർദേശം നൽകി. ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ ഉണ്ടെന്ന് തൃപ്പൂണിത്തുറ സി.ഐയുടെ നേതൃത്വത്തിൽ പൊലീസും തൃപ്പൂണിത്തുറ ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസറുടെ നേതൃത്വത്തിൽ ഫയർഫോഴ്സ് സംഘവും സ്കൂബ മുങ്ങൽ വിദഗ്ധരും സ്ഥലത്ത് എത്തിയിരുന്നു. കൂടാതെ, സംസ്ഥാനത്തെ ഏറ്റവും നല്ല ലൈഫ് ഗാർഡിനുള്ള അവാർഡ് ലഭിച്ച തെക്കൻ പറവൂർ സ്വദേശി മഹേശ​െൻറ നേതൃത്വത്തിൽ പ്രത്യേകസംഘം രക്ഷാപ്രവർത്തകരേയും പരിചയസമ്പന്നരായ മത്സ്യത്തൊഴിലാളികളെ വളൻറിയർമാരായും നിയോഗിച്ചു. മത്സരത്തി​െൻറ ഫിനിഷിങ് പോയൻറിൽ ഓടി മുങ്ങിയപ്പോൾതന്നെ സമീപത്തുണ്ടായിരുന്ന ഫയർഫോഴ്സ് സേന, ലൈഫ് ഗാർഡുമാർ, മറ്റ് രക്ഷാപ്രവർത്തകർ എന്നിവർ സ്ഥലത്തെത്തി ഓടിയിലുണ്ടായിരുന്ന 24 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. ഈ സംഭവങ്ങൾക്കെല്ലാം പൊലീസ് ഉദ്യോഗസ്ഥരും പൗരപ്രമുഖരും ജനങ്ങളുമടക്കം നൂറുകണക്കിനാളുകൾ സാക്ഷികളാണ്. വസ്തുത ഇതായിരിക്കെ രാഷ്്ട്രീയ മുതലെടുപ്പിന് നടത്തുന്ന പ്രചാരണങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്ന് സംഘാടക സമിതി ചെയർമാൻ ടി.രഘുവരൻ, ജനറൽ കൺവീനർ പി.വി. പ്രകാശൻ, ട്രഷറർ എസ്.എ. ഗോപി എന്നിവർ അറിയിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story