Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസാംസ്കാരിക...

സാംസ്കാരിക പൈതൃകത്തി​െൻറ ആഘോഷമാണ് ഓണം^ ഇബ്രാഹീംകുഞ്ഞ്

text_fields
bookmark_border
സാംസ്കാരിക പൈതൃകത്തി​െൻറ ആഘോഷമാണ് ഓണം- ഇബ്രാഹീംകുഞ്ഞ് കളമശ്ശേരി: കേരളത്തിലെ സാംസ്കാരിക പൈതൃകത്തി​െൻറ ആഘോഷമാണ് ഓണമെന്ന് വി.കെ. ഇബ്രാഹീം കുഞ്ഞ് എം.എൽ.എ. തൃക്കാക്കര ക്ഷേത്രത്തിൽ കളമശ്ശേരി നഗരസഭ സംഘടിപ്പിച്ച 'പൊന്നോണപ്പുലരി -2017' സംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൃക്കാക്കര ക്ഷേത്രാങ്കണത്തിൽ നടന്ന സമ്മേളനത്തിൽ നഗരസഭ ചെയർപേഴ്സൻ ജെസി പീറ്റർ അധ്യക്ഷത വഹിച്ചു. മുൻ പി.എസ്.സി ചെയർമാൻ ഡോ. കെ.എസ്. രാധാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. മുൻ എം.എൽ.എ എ.എം. യൂസഫ് നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ റുഖിയ ജമാൽ, ഷാജി കടപ്പിള്ളി, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ സംബന്ധിച്ചു. വൈക്കം വിജയലക്ഷ്മിയുടെ വിസ്മയസംഗമം നടന്നു. വാർഡ് കൗൺസിലർ ബിനിജിനു സ്വാഗതവും സുജിത് പവിത്രൻ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story