Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഓണക്കിറ്റ്, പെൻഷൻ,...

ഓണക്കിറ്റ്, പെൻഷൻ, വിധവ പെൻഷൻ വിതരണം

text_fields
bookmark_border
കൊച്ചി: പാവപ്പെട്ട 251 കുടുംബങ്ങൾക്കുള്ള ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച നടത്തും. രാവിലെ 10.30ന് യൂനിറ്റ് ഓഫിസ് ഹാളിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല പ്രസിഡൻറ് പി.എ.എം. ഇബ്രാഹിം ഉദ്ഘാടനം ചെയ്യും. യൂനിറ്റ് പ്രസിഡൻറ് ടി.കെ. മൂസ അധ്യക്ഷത വഹിക്കും. പി.എം. ഹാരിസ് ഓണക്കിറ്റ് വിതരണം നടത്തും. അനാരോഗ്യംമൂലം വ്യാപാരം ചെയ്യാൻ പറ്റാത്ത വ്യാപാരികൾക്ക് യൂനിറ്റ് നൽകുന്ന പെൻഷ​െൻറ വിതരണം കൗൺസിലർ അരിസ്റ്റോട്ടിൽ നിർവഹിക്കും. കെ.വി.വി.ഇ.എസ് എറണാകുളം മേഖല ജന. സെക്രട്ടറി പി.ജി. ജോസഫ് വിധവ പെൻഷൻ നൽകും. യൂനിറ്റ് സെക്രട്ടറി ഷിരൺ സേവ്യർ സ്വാഗതവും ട്രഷറർ കെ.സി. മുഹമ്മദ് അനസ് നന്ദിയും പറയും.
Show Full Article
TAGS:LOCAL NEWS 
Next Story