Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅങ്കമാലി ബ്ലോക്ക്...

അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് 14 പട്ടികജാതി യുവാക്കള്‍ക്ക് വിദേശ തൊഴില്‍ വിസയും വിമാനടിക്കറ്റും വിതരണംചെയ്തു

text_fields
bookmark_border
അങ്കമാലി: പട്ടികജാതി ജനവിഭാഗങ്ങളുടെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ നല്‍കി അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതിക്കാരുടെ സാമൂഹിക മുന്നേറ്റത്തിന് പുതിയ തുടക്കംകുറിച്ചു. പട്ടികജാതി വിഭാഗത്തിൽപ്പെടുന്ന 14 യുവാക്കള്‍ക്ക് വിദേശതൊഴില്‍ വിസയും വിമാനടിക്കറ്റും വിതരണംചെയ്തു. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സ്‌കില്‍സ് എക്‌സലന്‍സ് പ്രോഗ്രാമി​െൻറ ഭാഗമായാണ് പദ്ധതി. തൊഴില്‍ പരിശീലനം നല്‍കി വിദേശ ജോലി ഉറപ്പാക്കി പട്ടികജാതി ജനവിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തി​െൻറ അഭ്യര്‍ഥന മാനിച്ച് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന് മാത്രമായി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക ഉത്തരവിലൂടെ അനുമതി നല്‍കുകയായിരുന്നു. സംസ്ഥാന തൊഴില്‍ വകുപ്പി​െൻറ കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്‌സലന്‍സിന് കീഴില്‍ രാജ്യാന്തര വ്യവസായ, പരിശീലന സ്ഥാപനമായ ഇറാം ടെക്‌നോളജീസി​െൻറ കേരള ഡിവിഷനായ എസ്‌പോയര്‍ അക്കാദമിയുടെ അങ്കമാലി ടെല്‍ക്കിന് സമീപം ഇൻകല്‍ പാര്‍ക്കിലുള്ള കാമ്പസിലാണ് യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കിയത്. ഇലക്ട്രീഷന്‍, വെല്‍ഡര്‍, ഫിറ്റര്‍, ഇന്‍സ്ട്രുമെേൻറഷന്‍, ഫാബ്രിക്കേഷന്‍ എന്നി ട്രേഡുകളിലാണ് തൊഴില്‍ പരിശീലനം നല്‍കിയത്. ടെല്‍ക്കിന് സമീപം ഇന്‍കല്‍ പാര്‍ക്കില്‍ എസ്‌പോയര്‍ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പട്ടികജാതി/ വര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ അലി അസ്ഗര്‍ പാഷ 14 പേര്‍ക്ക് വിസയും വിമാനടിക്കറ്റും വിതരണംചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. പി.ടി. പോള്‍ അധ്യക്ഷത വഹിച്ചു. എസ്‌പോയര്‍ അക്കാദമി ഡയറക്ടറും ഇറാം ഗ്രൂപ്പ് വൈസ് ചെയര്‍മാനുമായ പൗലോസ് തേപ്പാല മുഖ്യപ്രഭാഷണം നടത്തി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഡ്വ. കെ. തുളസി, മൂക്കന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മോളി വിന്‍സ​െൻറ്, തുറവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.വൈ. വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷേര്‍ളി ജോസ് സ്ഥിരംസമിതി അധ്യക്ഷന്‍ ടി.എം.വര്‍ഗീസ്, കെ.പി. അയ്യപ്പന്‍, എ.എ. സന്തോഷ്, ടി.പി. ജോര്‍ജ്, എം.എം. ജയ്‌സണ്‍, കെ.വി. ബിബീഷ്, ഇ.എ. ഓസ്റ്റിന്‍, ഏണസ്റ്റ് തോമസ്, വത്സസേവ്യര്‍, വനജ സദാനന്ദന്‍, ഗ്രേയ്‌സി റാഫേല്‍, റെന്നി ജോസ്, ലീലാമ്മ പോള്‍, ആലീസ് കെ. സുമോള്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story