Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതീക്ഷ വീണ്ടും...

പ്രതീക്ഷ വീണ്ടും പൊലിഞ്ഞു; ദിലീപി​െൻറ ഒാണം ജയിലിൽ

text_fields
bookmark_border
ആലുവ: ജാമ്യമെന്ന പ്രതീക്ഷ വീണ്ടും പൊലിഞ്ഞതോടെ നടൻ ദിലീപിന് ഓണാഘോഷം ആലുവ സബ് ജയിലിലായി. ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ ദിലീപ് ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ജാമ്യത്തിന് പ്രാർഥനകളുമായി കഴിഞ്ഞ നടൻ വിധി പ്രതികൂലമായതോടെ നിരാശനായി. ഹൈകോടതിയിൽ രണ്ടാമത് സമർപ്പിച്ച ജാമ്യാപേക്ഷയും തള്ളിയെന്ന വിവരം ജയിൽ അധികൃതരിൽനിന്നാണ് ദിലീപ് അറിഞ്ഞത്. ചാനലിലൂടെ വിവരം ലഭിച്ചയുടൻ അവർ ദിലീപിനെ അറിയിച്ചു. ഇതോടെ ഒന്നും മിണ്ടാനാകാത്ത അവസ്ഥയിലായി അദ്ദേഹം. കാവ്യമാധവനുമായുള്ള വിവാഹം കഴിഞ്ഞശേഷമുള്ള ആദ്യ ഓണം കുടുംബാംഗങ്ങളോടൊത്ത് വീട്ടിൽ ആഘോഷിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ദിലീപ്. അഭിഭാഷക​െൻറ ഓഫിസില്‍നിന്ന് ജയിലിലേക്ക് ഫോണിൽ വിളിച്ചും ജാമ്യം നിഷേധിച്ച വിവരം അറിയിച്ചു. സെല്ലിലേക്ക് മടങ്ങിയ ദിലീപ് ആരോടും മിണ്ടാൻ പോലും കൂട്ടാക്കിയില്ല. ജയിലില്‍നിന്ന് പുറത്തിറങ്ങിയാല്‍ ശബരിമലയ്ക്ക് പോകാൻ ദിലീപ് വ്രതം എടുത്തിരുന്നു. ഓണക്കാലത്തുതന്നെ മല ചവിട്ടണമെന്നായിരുന്നു ആഗ്രഹം. ചൊവ്വാഴ്ച ഉച്ചക്കുശേഷം സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജും ദിലീപിനെ കാണാന്‍ ജയിലിലെത്തി. 15 മിനിറ്റോളം ഇവര്‍ ദിലീപുമായി സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story