Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകുടുംബ സംഗമവും...

കുടുംബ സംഗമവും ഓണാഘോഷവും

text_fields
bookmark_border
മരട്: എൻ.എസ്.എസ് കരയോഗം കുടുംബസംഗമവും ഓണാഘോഷവും ഡോ. എ.ആർ.എസ്. മേനോൻ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡൻറ് ടി.കെ. സതീഷ്കുമാർ അധ്യക്ഷത വഹിച്ചു. മുതിർന്ന അംഗങ്ങളെ ആദരിച്ചു. പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അനുമോദിച്ചു. കെ. ജയകുമാർ, വിനോദ് കളപ്പുരക്കൽ, സി.കെ. ഭരതൻ, സുമ ദിലീപ്, ശിവദാസ് പാലയിൽ, എം. നന്ദനൻ എന്നിവർ സംസാരിച്ചു. അയ്യങ്കാളി ജന്മദിനാഘോഷം മരട്: പട്ടിക ജാതി ഐക്യവേദി അയ്യങ്കാളിയുടെ ജന്മദിനാഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് രാവിലെ വിവിധ കേന്ദ്രങ്ങളിൽ പുഷ്പാർച്ചനയും വൈകീട്ട് ഘോഷയാത്രയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. സ്വജന സമുദായ സഭ സംസ്ഥാന കൺവീനർ പി.എൻ. സുകുമാരൻ ഉദ്ഘാടനം ചെയ്തു. പട്ടിക ജാതി ഐക്യവേദി ചെയർമാൻ സി.സി. ഭാസ്കരൻ അധ്യക്ഷത വഹിച്ചു. സി.എസ്. മുരളി മുഖ്യപ്രഭാഷണം നടത്തി. കൊച്ചി ദേവസ്വം ബോർഡ് പ്രസിഡൻറ് ഡോ.എം.കെ. സുദർശനന് സ്വീകരണം നൽകി. കെ.പി. പുരുഷൻ, കെ.വി. പ്രകാശൻ, എം.കെ. രാജേഷ്, രതി ദിവാകരൻ, ഷീല സദാശിവൻ, അഴകേശൻ, ടി. രവീന്ദ്രൻ, എം.എൻ. മധു, എ.കെ. നിധീഷ്, മധു ബാലകൃഷ്ണൻ, പുരുഷൻ കുമാരൻ എന്നിവർ സംസാരിച്ചു. കെ.ടി. രാജൻ, കെ.കെ. കുമാരൻ, സി.വി. സീന, ശ്രീജിത്ത്, കെ.ടി. പ്രസാദ്, താര ജഗദംബി, കെ.കെ. ശകുന്തള, പി.പി. ഷിബു എന്നിവരെ ആദരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story