Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഒാണച്ചന്ത

ഒാണച്ചന്ത ചെളിക്കുണ്ടിൽ

text_fields
bookmark_border
തൃപ്പൂണിത്തുറ: അത്തം നഗറിൽ വെള്ളക്കെട്ടിന് നടുവിലെ സപ്ലൈക്കോ ഓണച്ചന്തയിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവർ ദുരിതത്തിൽ. മുൻഭാഗത്ത് വ്യാപിച്ചുകിടക്കുന്ന ചെളിയും വെള്ളവും മറികടന്നു വേണം ഓണച്ചന്തയിലേക്ക് പ്രവേശിക്കാൻ . സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ വസ്ത്രങ്ങളിലടക്കം ചെളി പുരളുന്ന അവസ്ഥയാണ്. ബോയ്സ് ഹൈസ്കൂൾ മൈതാനിയിൽ മഴക്കാലത്ത് ചെളി കെട്ടുന്ന സ്ഥലത്താണ് എല്ലാ വർഷവും ഓണച്ചന്ത. ചെളിക്കെട്ടിലെ ഓണച്ചന്തയെക്കുറിച്ച ജനങ്ങളുടെ പ്രതിഷേധം തുടർന്നിട്ടും അധികൃതർ ഒരു നടപടിയും എടുക്കാറില്ല. ചെളിവെള്ളത്തിന് മുകളിൽ താൽക്കാലികമായി കട്ട വിരിച്ച് ഉയർത്തുകയോ മെറ്റൽ പൊടി വിതറുകയോ ചെയ്യണമെന്നാണ് ആവശ്യം. മഴ തുടർന്നാൽ ചെളിക്കെട്ട് രൂക്ഷമാകും. ഒാണക്കിറ്റ് നൽകി തൃപ്പൂണിത്തുറ: ജപ്തി നടപടിക്ക് വിധേയരായ നിർധന കുടുംബത്തിന് രാജീവ് ഗാന്ധി കൾചറൽ ഫോറം ഓണക്കിറ്റ് വിതരണം ചെയ്‌തു. കോർപറേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ബി. സാബുവാണ് കിറ്റ് കൈമാറിയത്. കൾചറൽ ഫോറം നേതാക്കളായ പി.എസ്. ജയകുമാർ, എസ്. ജെ. മുരളീധരൻ, എം.കെ. സന്തോഷ്, ടി.ആർ. ശശികുമാർ, ടി. വി. ഷാജി എന്നിവരും പെങ്കടുത്തു. ഓണം പ്രമാണിച്ച് കൂടുതൽ നിർധന കുടുംബങ്ങൾക്ക് സഹായം എത്തിക്കുമെന്നും ഫോറം ഭാരവാഹികൾ അറിയിച്ചു. ഓണക്കിറ്റ് വിതരണം നെട്ടൂർ: പീപ്പിൾസ് ഫൗണ്ടേഷെ​െൻറ ആഭിമുഖ്യത്തിൽ ജില്ലയിലെ ഓണക്കിറ്റ് വിതരണോദ്ഘാടനം കുമ്പളം പഞ്ചായത്തിലെ ചേപ്പനത്ത് അയ്യങ്കാളി ജന്മദിനത്തോടാനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജില്ല കോഒാഡിനേറ്റർ എം. മുഹമ്മദ് ഉമർ നിർവഹിച്ചു. ഡി.എസ്.എസ്.ജില്ല ജനറൽ സെക്രട്ടറി പി.പി. സന്തോഷ്,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ സുനിൽ, സി. ടി. സുനിൽ, ഏരിയ കോഒാഡിനേറ്റർ അഡ്വ. കെ.കെ. ഫൈസൽ, പി.ടി മഹേഷ്കുമാർ, കുഞ്ഞുമുഹമ്മദ്, എം.കെ. രാജു, കെ.എം. ഉദയാനന്ദൻ എന്നിവർ സംസാരിച്ചു. ഓണക്കിറ്റ് വിതരണം നെട്ടൂർ: പീപ്പിൾസ് ഫൌണ്ടേഷെ​െൻറ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി 140 ഓളം കേന്ദ്രങ്ങളിൽ ഓണക്കിറ്റ് വിതരണം ചെയ്യുന്നതി​െൻറ ഭാഗമായി എറണാകുളം ജില്ലയിലെ വിതരണോദ്ഘാടനം കുമ്പളം പഞ്ചായത്തിലെ ചേപ്പനത്ത് അയ്യങ്കാളി ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ ജില്ല കോഒാഡിനേറ്റർ എം. മുഹമ്മദ് ഉമർ നിർവഹിച്ചു. ഡി.എസ്.എസ് ജില്ല ജനറൽ സെക്രട്ടറി പി.പി. സന്തോഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഷീബ സുനിൽ, സി.ടി. സുനിൽ, ഏരിയ കോഒാഡിനേറ്റർ അഡ്വ. കെ.കെ.ഫൈസൽ, പി.ടി മഹേഷ്കുമാർ, കുഞ്ഞുമുഹമ്മദ്, എം.കെ.രാജു, കെ.എം. ഉദായനന്ദൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story