Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവൈപ്പിന്‍ ഗവ. കോളജ്:...

വൈപ്പിന്‍ ഗവ. കോളജ്: ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

text_fields
bookmark_border
വൈപ്പിന്‍: സര്‍ക്കാര്‍ ആര്‍ട്‌സ് ആൻഡ് സയന്‍സ് കോളജ് എളങ്കുന്നപ്പുഴയില്‍ തിങ്കളാഴ്ച രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. എസ്. ശര്‍മ എം.എല്‍.എ. വൈപ്പിന്‍ നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വെളിച്ചം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഏഴാം വാര്‍ഷിക സമര്‍പ്പണവും ഇതോടൊപ്പം നടക്കും. വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്, കെ.വി. തോമസ് എം.പി, എസ്. ശര്‍മ എം.എൽ.എ, വരാപ്പുഴ അതിരൂപത ബിഷപ് ഡോ. ജോസഫ് കളത്തിപറമ്പില്‍, ജില്ല-ബ്ലോക്ക്- പഞ്ചായത്ത് പ്രസിഡൻറുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ബി.കോം, ബി.എ, ബി.എസ്സി എന്നീ കോഴ്‌സുകളിലേക്ക് 100 വിദ്യാര്‍ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയായി. ബി.കോം ടാക്‌സേഷന് 40ഉം ബി.എസ്സി മാത്തമാറ്റിക്‌സിനും ബി.എ കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷിനും 30 വീതവും സീറ്റുകളുമാണുള്ളത്. എളങ്കുന്നപ്പുഴ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സമീപമുള്ള ഗവ. ന്യൂ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിലാണ് കോളജ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story