Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_right...

മത്സ്യത്തൊഴിലാളികള്‍ക്കുള്ള മരണാനന്തര സഹായം അനുബന്ധമേഖലയിലും ലഭ്യമാക്കണം ^ഫിഷ് മര്‍ച്ചൻറ്സ്

text_fields
bookmark_border
മത്സ്യത്തൊഴിലാളികള്‍ക്കുള്ള മരണാനന്തര സഹായം അനുബന്ധമേഖലയിലും ലഭ്യമാക്കണം -ഫിഷ് മര്‍ച്ചൻറ്സ് വൈപ്പിന്‍: മത്സ്യബന്ധന മേഖലയിലെ തൊഴിലാളി കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കിവരുന്ന മരണാനന്ത സഹായം അനുബന്ധമേഖലയിലെ തൊഴിലാളികളുടെ കുടുംബത്തിനും ലഭ്യമാക്കണമെന്ന് ഓള്‍ കേരള ഫിഷ് മര്‍ച്ചൻറ്‌സ് ആൻഡ് കമീഷന്‍ ഏജൻറ്‌സ് അസോസിയേഷന്‍ ഫോര്‍ട്ട് വൈപ്പിന്‍ യൂനിറ്റ് സംഘടിപ്പിച്ച കുടുംബ സഹായനിധി വിതരണ യോഗം ആവശ്യപ്പെട്ടു. ജനപ്രതിനിധികള്‍ മുന്‍കൈയെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളി മരിച്ചാല്‍ കുടുംബത്തിന് സര്‍ക്കാര്‍ വക സഹായം ലഭിക്കുമെങ്കിലും ഈ മേഖലയില്‍ പണിയെടുക്കുന്ന ഫിഷ് മര്‍ച്ചൻറ്‌സ് ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിന് വരുന്ന അനുബന്ധ തൊഴിലാളികള്‍ക്ക് ഈ ആനൂകൂല്യമില്ല. ഇക്കാര്യം സര്‍ക്കാര്‍ ഗൗരവത്തിലെടുക്കണമെന്നും യോഗം ആവശ്യപ്പെട്ടു. അസോസിയേഷന്‍ പ്രസിഡൻറ് മുല്ലക്കര സലീം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ അംഗമായിരുന്ന ഫോര്‍ട്ട്കൊച്ചി സ്വദേശി ഹാഷിമി​െൻറ കുടുംബത്തിന് അസോസിയേഷന്‍ നല്‍കുന്ന രണ്ടുലക്ഷം രൂപയുടെ മരണാനന്തര സഹായവും പ്രസിഡൻറ് കൈമാറി. സെക്രട്ടറി കെ.പി. രതീഷ് അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കെ.എസ്. സുജീഷ്, നിസാര്‍, ഷക്കീര്‍, സുബ്രഹ്മണ്യന്‍, ചാക്കപ്പന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story