Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightശ്രീനാരായണ ദർശനങ്ങൾ...

ശ്രീനാരായണ ദർശനങ്ങൾ കുട്ടികൾക്ക് പകർന്ന്​ നൽകണം -^ഡോ.എം.എൻ. സോമൻ

text_fields
bookmark_border
ശ്രീനാരായണ ദർശനങ്ങൾ കുട്ടികൾക്ക് പകർന്ന് നൽകണം --ഡോ.എം.എൻ. സോമൻ പറവൂർ: പുതുതലമുറ ആത്മീയവും സാംസ്കാരികവുമായി ഉയരണമെങ്കിൽ കുട്ടികൾക്ക് ശ്രീനാരായണ ദർശനങ്ങൾ പകർന്നുനൽകണമെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡൻറ് ഡോ.എം.എൻ. സോമൻ പറഞ്ഞു. ദിവ്യജ്യോതി പര്യടന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ സ്കോളർഷിപ് വിതരണവും മേഖലതല മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും യോഗം പ്രസിഡൻറ് നിർവഹിച്ചു. പറവൂർ യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. യൂനിയൻ സെക്രട്ടറി ഹരി വിജയൻ, വൈസ് പ്രസിഡൻറ് ഷൈജു മനയ്ക്കപ്പടി, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ പി.എസ്. ജയരാജ്, എം.പി. ബിനു, ഡി.ബാബു, യൂനിയൻ കൗൺസിൽ അംഗങ്ങളായ ടി.എം. ദിലീപ്, ശിവസുതൻ, എം.പി. സജീവ്, വി.പി. ഷാജി, എം.എഫ്.ഐ യൂനിയൻ ചീഫ് കോ ഓഡിനേറ്റർ പ്രകാശൻ തുണ്ടത്തുംകടവ്, പഞ്ചായത്ത് കമ്മിറ്റി അംഗം സിന്ധു മനോജ്, യൂത്ത് മൂവ്മ​െൻറ് യൂനിയൻ സെക്രട്ടറി സുധീഷ് വള്ളുവള്ളി, സൈബർസേന കൺവീനർ ജിയോ ചക്കുമരശ്ശേരി, വനിത സംഘം യൂനിയൻ സമിതി കൺവീനർ ബിന്ദു ബോസ് എന്നിവർ സംസാരിച്ചു. ദിവ്യജ്യോതി ആലുവ അദ്വൈതാശ്രമത്തിലെ കെടാവിളക്കിൽനിന്ന് ജയന്തൻ ശാന്തി തെളിച്ച് യൂനിയൻ പ്രസിഡൻറ് സി.എൻ. രാധാകൃഷ്ണന് നൽകി. യൂനിയൻ പ്രസിഡൻറ് ദിവ്യജ്യോതി യൂത്ത് മൂവ്മ​െൻറ് യൂനിയൻ സമിതി പ്രസിഡൻറ് അഡ്വ. പ്രവീൺ തങ്കപ്പന് കൈമാറി. പിന്നീട് യൂത്ത്മൂവ്മ​െൻറ് അത്‌ലറ്റുകളും നിരവധി ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ ദിവ്യജ്യോതി റിലേയായി പറവൂരിലേക്ക് കൊണ്ടുവന്നു. ആലുവയിൽനിന്ന് പറവൂർ വരെ വിവിധ കേന്ദ്രങ്ങളിൽ ശാഖായോഗം ഭാരവാഹികളും ശ്രീനാരായണീയരും ചേർന്ന് ദിവ്യജ്യോതിക്ക് സ്വീകരണം നൽകി. ---------------------------------------------
Show Full Article
TAGS:LOCAL NEWS 
Next Story