Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപാവകളും പറവകളും:...

'പാവകളും പറവകളും': ചിത്രപ്രദര്‍ശനത്തിന്‌ തുടക്കമായി

text_fields
bookmark_border
കൊച്ചി: കേരള ലളിതകല അക്കാദമി ചെയര്‍മാന്‍ സത്യപാലി​െൻറ ചിത്രങ്ങളുടെയും ഗ്രാഫിക്‌സുകളുടെയും പ്രദര്‍ശനം 'പാവകളും പറവകളും' ഫോര്‍ട്ട്‌കൊച്ചി ഡേവിഡ്‌ ഹാളില്‍ ആരംഭിച്ചു. മുന്‍ എം.പി പി. രാജീവ്‌ ഉദ്‌ഘാടനം ചെയ്‌തു. ജോണ്‍ ഫെര്‍ണാണ്ടസ്‌ എം.എൽ.എ, എഴുത്തുകാരന്‍ എം.കെ. ഹരികുമാര്‍, സി.ജി.എച്ച്‌ എര്‍ത്ത്‌ സി.ഇ.ഒയും എം.ഡിയുമായ ജോസ്‌ െഡാമിനിക്‌, ലളിതകല അക്കാദമി മുന്‍ ചെയര്‍മാനും ചിത്രകാരനുമായ കെ.എ. ഫ്രാന്‍സിസ്‌, ചിത്രകാരനും കലാ നിരൂപകനുമായ ഡോ. സി.എസ്‌. ജയറാം, ഗസല്‍ ഗായകന്‍ ഉമ്പായി, ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്‌റ്റ്‌ ശീതൾ ശ്യാം തുടങ്ങിയവര്‍ പങ്കെടുത്തു. സത്യപാലി​െൻറ നാൽപതോളം ചിത്രങ്ങളും ഗ്രാഫിക്‌സുകളുമാണ്‌ പ്രദര്‍ശനത്തിലുള്ളത്. ഗോത്രമനുഷ്യരോടും അവരുടെ കലയോടുമുള്ള സഹഭാവം പ്രകടിപ്പിക്കുന്നതാണ്‌ 'പാവകളും പറവകളും'. സെപ്‌റ്റംബര്‍ 15 വരെ നടക്കുന്ന പ്രദര്‍ശനത്തിലേക്ക്‌ രാവിലെ 11 മുതല്‍ വൈകീട്ട്‌ ഏഴുവരെയാണ്‌ പ്രവേശനം.
Show Full Article
TAGS:LOCAL NEWS 
Next Story