Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightക്ഷമിച്ചും...

ക്ഷമിച്ചും ക്ഷമയാചിച്ചും ജൈന ദിനാചരണം

text_fields
bookmark_border
മട്ടാഞ്ചേരി: സ്വയം ക്ഷമിച്ചും കഴിഞ്ഞകാല തെറ്റുകൾക്ക് ക്ഷമയാചിച്ചും ജൈന സമൂഹത്തി​െൻറ ക്ഷമാപൺ ദിനാചരണം. പ്രായം മറന്ന് സമൂഹാംഗങ്ങൾക്ക് മുന്നിൽ കൈകുപ്പി തലകുമ്പിട്ട് 'മിച്ചാമി ദുഃഖടം' എന്ന് ഉരുവിട്ട് നടത്തുന്നതാണ് ചടങ്ങ്. രാവിലെ ക്ഷേത്രദർശന ശേഷമാണ് ക്ഷമായാചനം തുടങ്ങുക. സമൂഹത്തിന് മുന്നിൽ ക്ഷമായാചനം നടത്തുകയും പരസ്പരം ക്ഷമിക്കുകയും ചെയ്യുന്നതിലൂടെ ധാർമിക സന്ദേശമാണ് തലമുറകൾ പകരുന്നത്. 'ജാതി--മത--ലിംഗ വ്യത്യാസമന്യേ മനസാ, വാചാ ചെയ്ത തെറ്റുകൾക്കാണ് ജൈനസമൂഹം ക്ഷമയാചിക്കുന്നത്. ഗുജറാത്തി റോഡിലെ സ്വേതാംബർ മൂർത്തി പൂജക്ക് ജൈനക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ വിവിധ ദേശങ്ങളിൽനിെന്നത്തിയവരും പങ്കുചേർന്നു. തുടർന്ന് പിരയുഷൻ പർവ് ഉത്സവത്തോടനുബന്ധിച്ച് 10 മുതൽ 16 ദിവസംവരെ ഉപവാസമനുഷ്ഠിച്ച കുട്ടികളടക്കം 15 പേർക്ക് അനുമോദനങ്ങളർപ്പിച്ചു. തിങ്കളാഴ്ച വൈകീട്ട് നടക്കുന്ന പരാന നഗര പ്രദക്ഷിണത്തോടെ ഉത്സവം സമാപിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story