Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഇനി ഹർത്താൽ വേണ്ട...

'ഇനി ഹർത്താൽ വേണ്ട' ^പള്ളിക്കരയിലെ വ്യാപാരികൾ

text_fields
bookmark_border
'ഇനി ഹർത്താൽ വേണ്ട' -പള്ളിക്കരയിലെ വ്യാപാരികൾ പള്ളിക്കര: പള്ളിക്കരയിലെ വ്യാപാരികൾ പറയുന്നു; 'ഇനി ഹർത്താൽ വേണ്ട'. ഹർത്താലിനോട് സഹകരിക്കേണ്ടെന്ന് പള്ളിക്കര മർച്ചൻറ്സ് അസോസിയേഷൻ തീരുമാനിച്ചു. പൊതുജനങ്ങളുടെയും ടാക്സി, ഓട്ടോ തൊഴിലാളികളുടെയും, രാഷ്ട്രീയ പാർട്ടികളുടെയും സഹകരണവും അഭ്യർഥിച്ചിട്ടുണ്ട്. അടുത്തടുത്തുണ്ടായ ഹർത്താലുകൾ മൂലം വ്യാപാരികൾക്ക് കനത്ത നഷ്ടമാണ് നേരിടേണ്ടിവന്നത്. ഹർത്താൽ വരുമ്പോൾതന്നെ വലിയൊരു ബാധ്യത വ്യാപാരികളെ തേടിയെത്തുന്നുണ്ട്. പച്ചക്കറിക്കടക്കാരും ഹോട്ടൽ നടത്തിപ്പുകാരുമാണ് ഏറെ കഷ്ടപ്പെടുന്നത്. തുടർന്നാണ് ഹർത്താലിനോട് 'നോ' പറയുന്നതെന്ന് അസോസിയേഷൻ പ്രസിഡൻറ് സി.ജി. ബാബു, ജനറൽ സെക്രട്ടറി സണ്ണി വർഗീസ് എന്നിവർ പറഞ്ഞു. സമീപ പ്രദേശമായ പെരിങ്ങാലയിൽ വ്യാപാരികൾക്ക് ഹർത്താൽ ബാധകമല്ല. എല്ലാ ഹർത്താൽ ദിനത്തിലും പെരിങ്ങാലയും പരിസര പ്രദേശങ്ങളിലും കടകൾ തുറക്കാറുണ്ട്. ഇതിന് ചുവടുപിടിച്ചാണ് വ്യാപാരികളുടെ പുതിയ തീരുമാനം.
Show Full Article
TAGS:LOCAL NEWS 
Next Story