Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅത്തം സാംസ്കാരിക...

അത്തം സാംസ്കാരിക ഘോഷയാത്ര

text_fields
bookmark_border
കാലടി: ശ്രീമൂലനഗരം ആർട്സ് ആൻഡ് കൾചറൽ സൊസൈറ്റിയും ഗസൽ സ്കൂൾ ഓഫ് മ്യൂസിക്കും ഓണാഘോഷങ്ങളുടെ ഭാഗമായി നടത്തി. ബാൻഡ് മേളം, പഞ്ചവാദ്യം, വിവിധ കലാരൂപങ്ങൾ, റോളർ സ്കേറ്റിങ് എന്നിവ ഘോഷയാത്രക്ക് മിഴിവേകി. ജില്ല പഞ്ചായത്ത് അംഗം സരള മോഹൻ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അൽഫോൺസ വർഗീസ്, വൈസ് പ്രസിഡൻറ് കെ.സി. മാർട്ടിൻ, ടി.ഐ. കണ്ണപ്പൻ, ടി.വി. രാജൻ, വി.വി. സെബാസ്റ്റ്യൻ, എൻ.സി. ഉഷാകുമാരി, എം.പി. അബു, ജനറൽ സെക്രട്ടറി എം.എം. ഹസൻ, ശ്രീമൂലനഗരം മോഹൻ, കെ.ജി. ഹരിദാസ്, ടി.എ. അബ്ദുൽ അസീസ്, എ.എം. നാസർ എന്നിവർ നേതൃത്വം നൽകി. നീറ്റ് മെഡിക്കൽ എൻട്രൻസ് പരീക്ഷയിൽ ഉയർന്ന വിജയം കൈവരിച്ച ഒ.കെ. മുഹമ്മദ് അഫ്സലിനെ ഡോ. പി.കെ. ശ്രീലത പൊന്നാടയണിയിച്ചു. ദേശീയ സെമിനാർ കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ സംഗീത വിഭാഗത്തി​െൻറ ഗുരുപ്രണാമം പരമ്പര 'എന്തരോ മഹാനുഭാവുലു' ത്രിദിന ദേശീയ സെമിനാർ ചൊവ്വാഴ്ച ആരംഭിക്കും. കർണാടക സംഗീതത്തിലെ മൺമറഞ്ഞ സംഗീത ശൈലികളുടെ സംഗീത സാധനയിലൂടെയുള്ള ഒരു യാത്ര എന്നതാണ് വിഷയം. രാവിലെ 10ന് കനകധാര ഓഡിറ്റോറിയത്തിൽ വയലിൻ വിദ്വാൻ പ്രഫ. വി.വി. സുബ്രഹ്മണ്യൻ ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നിർവഹിക്കും. വൈസ് ചാൻസലർ ഇൻ ചാർജ് ഡോ. ധർമരാജ് അടാട്ട് അധ്യക്ഷത വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story