Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപി. കൃഷ്ണപിള്ളയുടെയും...

പി. കൃഷ്ണപിള്ളയുടെയും പി.കെ. ചന്ദ്രാനന്ദ​െൻറയും കൊച്ചുമക്കൾ വിവാഹിതരായി

text_fields
bookmark_border
ആലപ്പുഴ: കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപക നേതാവ് പി. കൃഷ്ണപിള്ളയുടെ സഹോദരിയുടെ മകൻ പഴവീട് പദ്മാലയത്തിൽ മാധവൻനായരുടെയും പ്രസന്നയുടെയും മകൾ ശ്രീലക്ഷ്മിയും പുന്നപ്ര-വയലാർ സമരനായകരിൽ പ്രമുഖനും സി.പി.എമ്മി​െൻറ മുതിർന്ന നേതാവുമായിരുന്ന പി.കെ. ചന്ദ്രാനന്ദ​െൻറ മകൾ ഉഷയുടെയും അഡ്വ. ബി. വിനോദി​െൻറയും മകൻ രോഹിത്തും വിവാഹിതരായി. സി.പി.എം ജില്ല കമ്മിറ്റി ഒാഫിസായ ആലപ്പുഴ പി. കൃഷ്ണപിള്ള സ്മാരക ഹാളിൽ ഞായറാഴ്ച നടന്ന ലളിതമായ ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി സജി ചെറിയാൻ എടുത്തുകൊടുത്ത ചുവന്ന മാലയും താലിമാലയും ചാർത്തിയായിരുന്നു വിവാഹം. പി.കെ. ചന്ദ്രാനന്ദ​െൻറ ഭാര്യ സുഭദ്രയും വധൂവരന്മാരുടെ മാതാപിതാക്കളും മറ്റ് ബന്ധുമിത്രാദികളും പാർട്ടി നേതാക്കളായ ഡി. ലക്ഷ്മണൻ, എം. സുരേന്ദ്രൻ, ആർ. നാസർ, എ. മഹേന്ദ്രൻ, എ.എം. ആരിഫ് എം.എൽ.എ, പി.പി. ചിത്തരഞ്ജൻ, സി.എം.പി നേതാവ് സി.പി. ജോൺ തുടങ്ങിയവരും പെങ്കടുത്തു. അടിക്കുറിപ്പ്...... BT1, 2 -സി.പി.എം ആലപ്പുഴ ജില്ല കമ്മിറ്റി ഒാഫിസിൽ പി. കൃഷ്ണപിള്ളയുടെ സഹോദരിയുടെ കൊച്ചുമകൾ ശ്രീലക്ഷ്മിയും സി.പി.എം നേതാവ് പി.കെ. ചന്ദ്രാനന്ദ​െൻറ കൊച്ചുമകൻ രോഹിത്തും രക്തഹാരം അണിഞ്ഞ് വിവാഹിതരായപ്പോൾ. പാർട്ടി ജില്ല സെക്രട്ടറി കാർമികനായി ഇരുവർക്കും രക്തഹാരം കൈമാറി (ചിത്രം ബിമൽ തമ്പി)
Show Full Article
TAGS:LOCAL NEWS 
Next Story