Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകാറ്റിലും മഴയിലും...

കാറ്റിലും മഴയിലും എടത്തലയിൽ വ്യാപക നാശനഷ്​ടം

text_fields
bookmark_border
എടത്തല: കാറ്റിലും മഴയിലും എത്തലയിൽ വ്യാപക നാശനഷ്ടം. കാറ്റിനെത്തുടർന്ന് പല ഭാഗത്തും വൈദ്യുതി പോസ്റ്റുകൾ തകർന്നു. ഇേത തുടർന്ന് മുതിരക്കാട്ടു മുകളിൽ എച്ച്.ടി ലൈനിന് മുകളിൽ ആഞ്ഞിലി വീണ് വൈദ്യുതിബന്ധം തകരാറിലായി. എടത്തല സെക്ഷന് കീഴിലെ മോച്ചാംകുളം, അമ്പുനാട്, സൗത്ത് വാഴക്കുളം തുടങ്ങിയ പ്രദേശങ്ങളിലാണ് വൈദ്യുതി തകരാറിലായത്. ഞായറാഴ്ച അവധിയായിരുന്നതിനാൽ പൂർണമായും വൈദ്യുതി പുനഃസ്ഥാപിച്ചിട്ടില്ല. തിങ്കളാഴ്ച വൈകീട്ടോടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കുമെന്ന് എടത്തല വൈദ്യുതി സെക്ഷനിൽനിന്ന് അറിയിച്ചു. വ്യാപകമായി കൃഷിനാശവും ഈ ഭാഗത്ത് സംഭവിച്ചിട്ടുണ്ട്.
Show Full Article
TAGS:LOCAL NEWS 
Next Story