Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകരാർ തൊഴിലാളികൾക്ക്​...

'കരാർ തൊഴിലാളികൾക്ക്​ ഫെസ്​റ്റിവൽ അലവൻസ്​ അനുവദിക്കണം'

text_fields
bookmark_border
കൊച്ചി: കേരള വാട്ടർ അതോറിറ്റിയിലെ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് അനുവദിക്കണമെന്ന് കേരള വാട്ടർ അതോറിറ്റി വാട്ടർ തൊഴിലാളി യൂനിയൻ (സി.െഎ.ടി.യു) ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് പള്ളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എം. ലത്തീഫ്, എം.ടി. ഷോല, ബെന്നി ആൻറണി, െക.കെ. ശശികുമാർ, എ.പി. സുബ്രൻ, കെ.എം. വേണു, ബെന്നി വർഗീസ്, പി.എ. ഫിനിൽ, കെ.െക. ശിവൻ എന്നിവർ സംസാരിച്ചു. പരിപാടികൾ ഇന്ന് എളങ്കുന്നപ്പുഴ സ്കൂൾ ഗ്രൗണ്ട്: വൈപ്പിൻ ഗവ. ആർട്സ് ആൻഡ് സയൻസ് കോളജ് ഉദ്ഘാടനം -രാവിലെ 10.00, മുഖ്യമന്ത്രി പിണറായി വിജയൻ തെക്കൻ പറവൂർ സ​െൻറ് ജോൺസ് പബ്ലിക് സ്കൂൾ കടവ്: കോണത്തുപുഴ ജലോത്സവം -ഉച്ച 2.00, മന്ത്രി ഇ. ചന്ദ്രശേഖരൻ എറണാകുളം നോർത്ത്: നോർത്ത് പൊലീസ് സ്റ്റേഷൻ ഉദ്ഘാടനം -രാവിലെ 11.30, മുഖ്യമന്ത്രി പിണറായി വിജയൻ കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം: ഫിഫ അണ്ടർ-17 ലോഗോ പ്രകാശനം -ഉച്ചക്ക് 12.00, മുഖ്യമന്ത്രി പിണറായി വിജയൻ എറണാകുളം ചിൽഡ്രൻസ് പാർക്ക്: പുകവലിക്കെതിരെ ഡോക്യുമ​െൻററി പ്രകാശനം -വൈകു. 3.00, മുഖ്യമന്ത്രി പിണറായി വിജയൻ മഹാരാജാസ് കോളജ് ഗ്രൗണ്ടിന് എതിർവശം: സഹോദര സൗധ സമർപ്പണം -വൈകു. 4.30, മുഖ്യമന്ത്രി പിണറായി വിജയൻ പള്ളിമുക്ക് ആർട്ട് ഒാഫ് ലിവിങ് സ​െൻറർ: ആർട്ട് ഒാഫ് ലിവിങ് ഹാപ്പിനസ് പ്രോഗ്രാം -വൈകു. 6.00 സ​െൻറ് മേരീസ് യു.പി സ്കൂൾ: കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് യൂനിയൻ ഒാണാഘോഷവും കുടുംബമേളയും -രാവിലെ 10.00 കൊച്ചി റമദ ഹോട്ടൽ: ഗ്ലോബൽ അലയൻസ് ഇൻറഗ്രേറ്റഡ് ലോജിസ്റ്റിക്സ് നെറ്റ്വർക്ക് അന്താരാഷ്ട്ര സമ്മേളനം -രാവിലെ 9.00 ലുലുമാൾ: ലുമിനസ്-7 സ്റ്റോൺ ആർട്ട് എക്സിബിഷൻ -രാവിലെ 10.00 കലൂർ അന്താരാഷ്ട്ര സ്റ്റേഡിയം: സപ്ലൈകോയുടെ ഒാണം-ബക്രീദ് െഫയർ -രാവിലെ 9.30 മുതൽ
Show Full Article
TAGS:LOCAL NEWS 
Next Story