Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightവിദ്യാര്‍ഥികള്‍...

വിദ്യാര്‍ഥികള്‍ സൗന്ദര്യവത്​കരിച്ച റോഡ് തുറന്നു

text_fields
bookmark_border
കൊച്ചി: കൊച്ചിയിലെ ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നവേഷന്‍സിലെ (ആസാദി) വിദ്യാര്‍ഥികള്‍ സൗന്ദര്യവത്കരിച്ച വൈറ്റിലയിലെ തൃപ്പൂണിത്തുറ റോഡിെനയും ബൈപ്പാസിെനയും ബന്ധിപ്പിക്കുന്ന റോഡ് കെ.വി. തോമസ് എം.പി പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. നാഷനല്‍ അസോസിയേഷന്‍ ഓഫ് സ്റ്റുഡൻറ്സ് ഓഫ് ആര്‍ക്കിടെക്ചര്‍ നിർേദശിച്ച സി.എസ്.ആര്‍ പ്രവര്‍ത്തനത്തി​െൻറ ഭാഗമായാണ് ആസാദിയിലെ വിദ്യാര്‍ഥികള്‍ 'റീ ഇമാജിനിങ് ദ അര്‍ബന്‍ സ്‌പേസ്' എന്ന പദ്ധതിക്ക് തുടക്കമിട്ടത്. പദ്ധതിക്കു കീഴിലെ ആദ്യ സംരംഭമായിരുന്നു 30 മീറ്റര്‍ റോഡി​െൻറ സൗന്ദര്യവത്കരണം. ആസാദി ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബി.ആര്‍. അജിത് അധ്യക്ഷത വഹിച്ചു. വൈറ്റില വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ സുനിത ഡിക്‌സണ്‍, ആസാദി വൈസ് പ്രിന്‍സിപ്പല്‍ പ്രഫ. ഫാത്തിം രാഷ്‌ന കല്ലിങ്കല്‍, ഡീന്‍ പ്രഫ. സ്‌കറിയ ഞാവള്ളി തുടങ്ങിയവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story