Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോണസ് വിതരണ സമ്മേളനം

ബോണസ് വിതരണ സമ്മേളനം

text_fields
bookmark_border
അരൂർ: എഴുപുന്ന-അരൂർ ഉൾനാടൻ മത്സ്യത്തൊഴിലാളി വികസനക്ഷേമ സഹകരണ സംഘത്തി​െൻറ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡൻറ് ഒ.കെ. മോഹനൻ അധ്യക്ഷത വഹിച്ചു. 20 വർഷം തുടർച്ചയായി സംഘം പ്രസിഡൻറ് സ്ഥാനം അലങ്കരിച്ച ടി.കെ. തങ്കപ്പനെ മന്ത്രി പി. തിലോത്തമൻ ആദരിച്ചു. മികച്ച ഗുണഭോക്താവിനുള്ള പാരിതോഷികം സി.പി.െഎ ജില്ല സെക്രട്ടറി ടി.ജെ. ആഞ്ചലോസും മത്സ്യക്കച്ചവടക്കാർക്കുള്ള സമ്മാന വിതരണം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ദലീമ ജോജോയും നിർവഹിച്ചു. എ.എം. ആരിഫ് എം.എൽ.എ ഓണക്കിറ്റുകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വത്സല തമ്പി, സി.പി.െഎ സംസ്ഥാന കമ്മിറ്റി അംഗം എം.കെ. ഉത്തമൻ, ഡി. സുരേഷ്ബാബു, അരൂർ പഞ്ചായത്ത് പ്രസിഡൻറ് ബി. രത്നമ്മ, എ.കെ. ജബ്ബാർ, മത്സ്യഫെഡ് ജില്ല മാനേജർ എ.കെ. ജാൻസി, ടി.പി. സതീശൻ, ടി.കെ. ചക്രപാണി, മറിയാമ്മ ജോസഫ്, രമ ആർ. മേനോൻ, പി.എം. അജിത് കുമാർ, ആർ. പ്രസാദ്, കെ.ആർ. നന്ദകുമാർ, വി.കെ. ഗൗരീശൻ, മോളി ജസ്റ്റിൻ, സി.എൻ. മനോഹരൻ, കെ.പി. ദിലീപ് കുമാർ, ഒ.എ. ജോയി, വി.കെ. ചന്ദ്രബോസ്, സംഘം സെക്രട്ടറി കെ.പി. മോഹനൻ എന്നിവർ സംസാരിച്ചു. ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് ചേര്‍ത്തല: വാരനാട് വാസ്‌കോയുടെ അഖില കേരള ഫുട്‌ബാള്‍ ടൂര്‍ണമ​െൻറ് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. വാസ്‌കോ ഫ്ലഡ്‌ലൈറ്റ് സ്റ്റേഡിയത്തില്‍ ദിവസവും വൈകുന്നേരം ഏഴിന് നടക്കുന്ന മത്സരത്തില്‍ കേരളത്തിലെ പ്രമുഖ ടീമുകള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നുള്ള ഫുട്‌ബാള്‍ താരങ്ങളും പങ്കെടുക്കുമെന്ന് ടൂര്‍ണമ​െൻറ് കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ വിഷ്ണു വി. പ്രസാദ്, വാസ്‌ക്കോ പ്രസിഡൻറ് സുധി പിഷാരത്ത്, സെക്രട്ടറി അഭിജിത്ത് എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. ഒന്നിന് വൈകുന്നേരം 6.30ന് തണ്ണീര്‍മുക്കം പഞ്ചായത്ത് പ്രസിഡൻറ് സെബാസ്റ്റ്യന്‍ സമ്മേളനവും ലക്ഷ്മി ഗ്യാസ് ഗ്രൂപ് എം.ഡി ഹരിദാസ് ഇന്ദീവരം ടൂര്‍ണമ​െൻറും ഉദ്ഘാടനം ചെയ്യും.
Show Full Article
TAGS:LOCAL NEWS 
Next Story