Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകടകളിലും ഫാമുകളിലും...

കടകളിലും ഫാമുകളിലും ആരോഗ്യവകുപ്പി​െൻറ പരിശോധന

text_fields
bookmark_border
ആലപ്പുഴ: ആലപ്പുഴ നഗരസഭയിലെ വിപണികൾ, കശാപ്പുശാലകൾ, പശു-കോഴി-പന്നി വളർത്തൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തി. പൊതുജനാരോഗ്യ നിയമപ്രകാരം വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. പകർച്ചവ്യാധി നിയന്ത്രണത്തിനും പൊതുജനാരോഗ്യ സംരക്ഷണത്തിനുമായി നടപ്പാക്കുന്ന ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായിരുന്നു പരിശോധന. വിൽപനക്ക് വെച്ചിരുന്ന മത്സ്യങ്ങളുടെ പഴക്കവും മാർക്കറ്റുകളുടെ ശുചിത്വ നിലവാരവും ഉദ്യോഗസ്ഥർ പരിശോധിച്ചു. മത്സ്യം സൂക്ഷിക്കുന്നതിന് കച്ചവടക്കാർ ഉപയോഗിച്ചുവരുന്ന ഫ്രീസറുകൾ, തെർമോകോൾ പെട്ടികൾ എന്നിവ ഉപയോഗയോഗ്യമല്ലെന്ന് കണ്ടെത്തി. മലിനജലം ഒഴുക്കിക്കളയുന്നതിനുള്ള ചാലുകൾ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസ്സപ്പെട്ട അവസ്ഥയിലാണ്. മാർക്കറ്റിനോട് ചേർന്നുള്ള മുറികളും പരിസരവും പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നിറഞ്ഞ അവസ്ഥയിലാണ്. ഫാമുകളിലെ ശുചിത്വ നിലവാരവും ഉദ്യോഗസ്ഥർ വിലയിരുത്തി. പരിശോധനക്ക് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജോബിൻ ജി. ജോസഫ് നേതൃത്വം നൽകി. ടെക്നിക്കൽ ഓഫിസർ ടി.സി. ബാബുരാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ്. സുരേഷ്, എ. സജിത്, ബിജോയ് എന്നിവർ പങ്കെടുത്തു. ജില്ലയിലെ എല്ലാ നഗരസഭകളിലും ഡെപ്യൂട്ടി ഡി.എം.ഒമാരുടെയും ഗ്രാമപഞ്ചായത്തുകളിൽ മെഡിക്കൽ ഓഫിസർമാരുടെയും നേതൃത്വത്തിലായിരുന്നു പരിശോധന. ജോസഫ്കുട്ടിയെ രക്ഷിക്കാൻ എടത്വക്കാർ ഇന്ന് കൈകോർക്കും എടത്വ: ഹൃദയസംബന്ധമായ അസുഖംമൂലം കഷ്ടപ്പെടുന്ന എടത്വ പഞ്ചായത്ത് ഒമ്പതാം വാർഡ് പാണ്ടങ്കരി തൈശ്ശേരിൽ വീട്ടിൽ ജോസഫ്കുട്ടി ജോണി​െൻറ (52) ചികിത്സാർഥം തുക കണ്ടെത്താൻ ഞായറാഴ്ച നാട് ഒറ്റക്കെട്ടായി കൈകോർക്കുന്നു. അഞ്ചു മണിക്കൂറുകൊണ്ട് 15 ലക്ഷം രൂപ സ്വരൂപിക്കുകയാണ് ലക്ഷ്യം. അടിയന്തരമായി ഹൃദയം മാറ്റിവെച്ചെങ്കിൽ മാത്രമേ ജോസഫ്കുട്ടിക്ക് തുടർജീവിതം മുന്നോട്ടു കൊണ്ടുപോകാനാകൂ. സ്വകാര്യ ആശുപത്രിയിൽ അക്കൗണ്ടൻറായി ജോലിചെയ്തിരുന്ന ഇദ്ദേഹത്തിന് രോഗത്തെ തുടർന്ന് ജോലിയും നഷ്ടപ്പെട്ടു. ശസ്ത്രക്രിയക്കും തുടർചികിത്സക്കും നിവൃത്തി ഇല്ലാതെ വന്നതിനെ തുടർന്ന് എടത്വ പഞ്ചായത്തും ഫാ. സെബാസ്റ്റ്യൻ പുന്നശ്ശേരിയുടെ നേതൃത്വത്തിലുള്ള ചങ്ങനാശ്ശേരി പ്രത്യാശ ടീമും സംയുക്തമായിട്ടാണ് പണം കണ്ടെത്തുന്നത്. ഞായറാഴ്ച രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ എടത്വ പഞ്ചായത്ത് ഒന്നു മുതൽ 15 വരെയുള്ള വാർഡുകളിലായിട്ടാണ് തുക സ്വരൂപിക്കാൻ ഇറങ്ങുന്നത്. പഞ്ചായത്ത് പ്രസിഡൻറ് ടെസി ജോസ്, വൈസ് പ്രസിഡൻറ് സെബാസ്റ്റ്യൻ സഖറിയ, ജനറൽ കൺവീനർ ജെ.ടി. റാംസെ എന്നിവരുടെ നേതൃത്വത്തിൽ ജോസഫ്കുട്ടി ജോൺ ജീവൻരക്ഷ സമിതിയുടെ പ്രവർത്തകരാണ് നേതൃത്വം നൽകുന്നത്.
Show Full Article
TAGS:LOCAL NEWS 
Next Story