Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightനെല്ല്​ സംഭരണം;...

നെല്ല്​ സംഭരണം; കുട്ടനാട്ടിലെ കർഷകർക്ക് 373.9 കോടി വിതരണം ചെയ്തു

text_fields
bookmark_border
ആലപ്പുഴ: കുട്ടനാട്ടിൽ ഈ സാമ്പത്തിക വർഷം രണ്ട് സീസണുകളിലായി സംഭരിച്ച നെല്ലി​െൻറ വിലയായി 373.9 കോടി രൂപ കർഷകർക്ക് വിതരണം ചെയ്തതായി പ്രിൻസിപ്പൽ കൃഷി ഓഫിസർ അറിയിച്ചു. ജില്ല ആസൂത്രണ സമിതി ഹാളിൽ നടന്ന ജില്ല വികസന സമിതി യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. 1,69,179 ടൺ നെല്ലാണ് സംഭരിച്ചത്. കിലോക്ക് 22.50 രൂപെവച്ച് മുഴുവൻ കർഷകർക്കും വിതരണം ചെയ്തതായി കൃഷി വകുപ്പ് അറിയിച്ചു. മുല്ലയ്ക്കലിൽ റോഡ് കൈയേറിയ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നതിനായി നോട്ടീസ് നൽകിയതായി പൊതുമരാമത്ത് നിരത്തുവിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വേമ്പനാട്ടുകായലിലെ കട്ടച്ചിറ ഭാഗത്ത് ഓരുവെള്ളം കയറുന്നത് തടയാൻ സ്ഥിരം സംവിധാനമൊരുക്കാൻ 60 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് സമർപ്പിച്ചതായി ഇറിഗേഷൻ തണ്ണീർമുക്കം ഡിവിഷൻ എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമ​െൻറ പ്രതിനിധിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ചേർത്തല-തണ്ണീർമുക്കം റോഡ് നന്നാക്കാൻ അടിയന്തര നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ടെൻഡർ നടപടി പൂർത്തീകരിച്ചതായും കിഫ്ബിയിൽ ഉൾപ്പെടുത്തി ഉടൻ നിർമാണം ആരംഭിക്കുമെന്നും പൊതുമരാമത്ത് എക്സിക്യൂട്ടിവ് എൻജിനീയർ പറഞ്ഞു. മാമ്പുഴക്കരി-എടത്വ റോഡ് പുനർനിർമിക്കണമെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പിയുടെ പ്രതിനിധി ആവശ്യപ്പെട്ടു. എടത്വ, തകഴി, തലവടി, വീയപുരം പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തോട്ടപ്പള്ളി ഹാർബറിലെ മണ്ണ് നീക്കംചെയ്യാനുള്ള ഡ്രഡ്ജിങ് ആരംഭിച്ചതായി ഹാർബർ എൻജിനീയറിങ് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. മത്സ്യത്തൊഴിലാളി ക്ഷേമനിധി അംശാദായം സ്വീകരിക്കുന്നതിനായി തണ്ണീർമുക്കം പഞ്ചായത്തിൽ ഉണ്ടായിരുന്ന ഓഫിസ് മുഹമ്മയിലേക്ക് മാറ്റിയത് റദ്ദാക്കണമെന്ന് മന്ത്രി പി. തിലോത്തമ​െൻറ പ്രതിനിധി ആവശ്യപ്പെട്ടു. തണ്ണീർമുക്കം ഓഫിസിൽതന്നെ അംശാദായം സ്വീകരിക്കാനുള്ള സൗകര്യം ഒരുക്കുമെന്ന് മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് റീജനൽ എക്സിക്യൂട്ടിവ് അറിയിച്ചു. ജില്ലയിൽ തൊണ്ട് സംഭരണം കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും 2016-17ൽ 44.03 ലക്ഷം തൊണ്ട് സംഭരിച്ചതായും കയർ േപ്രാജക്ട് ഓഫിസർ പറഞ്ഞു. സംസ്ഥാന പദ്ധതികൾക്ക് അനുവദിച്ച തുകയിൽ 26 ശതമാനവും കേന്ദ്രസർക്കാർ പദ്ധതികളിൽ 74 ശതമാനം തുകയും ചെലവഴിച്ചതായി യോഗം വിലയിരുത്തി. സംസ്ഥാന പദ്ധതികൾക്കായി 51.94 കോടി രൂപയും കേന്ദ്ര പദ്ധതികൾക്കായി 80.96 ലക്ഷം രൂപയും മറ്റു കേന്ദ്രസഹായം പദ്ധതികൾക്കായി 35.04 കോടിയും ചെലവഴിച്ചു. യോഗത്തിൽ ഡെപ്യൂട്ടി കലക്ടർ പി.എസ്. സ്വർണമ്മ അധ്യക്ഷത വഹിച്ചു. ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. രാജേന്ദ്രൻ, മന്ത്രിയുടെയും എം.പിയുടെയും പ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story