Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗോത്രമേഖലയിൽ...

ഗോത്രമേഖലയിൽ പശുവളർത്തൽ പദ്ധതിയുമായി മിൽമ

text_fields
bookmark_border
കോതമംഗലം: മിൽമ ഗോത്രമേഖലയിൽ ആരംഭിക്കുന്ന പശു വളർത്തൽ പദ്ധതിക്ക് കുട്ടമ്പുഴയിൽ തുടക്കമായി. പിണവൂർകുടി പട്ടികവർഗ കോളനിയിലെ തെരഞ്ഞെടുക്കപ്പെട്ട 50 കുടുംബത്തിന്- പട്ടികവർഗ വികസന വകുപ്പി​െൻറ സാമ്പത്തിക സഹായത്തോടെ രണ്ട് കറവപ്പശുക്കളെ വീതം വിതരണം ചെയ്ത് പാലുൽപാദനം വർധിപ്പിക്കുകയാണ് ലക്ഷ്യം. പശുവിനെ പരിപാലിക്കുന്ന ഉടമസ്ഥന് തൊഴിലുറപ്പ് പദ്ധതി മാതൃകയിൽ 180 ദിവസത്തേക്ക് പ്രതിദിനം 200 രൂപ കൂലിയായി നൽകും. കാലിത്തീറ്റ സൗജന്യമായിരിക്കും. പശുക്കളെ ഇൻഷുർ ചെയ്യാനും പുൽകൃഷിക്കും സഹായം നൽകും. പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. മേൽനോട്ടം വഹിക്കാൻ മിൽമ ഉദ്യോഗസ്ഥ​െൻറ സേവനമുണ്ടാകും. കർഷകർക്ക് പരിശീലനവും നൽകും. ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. മിൽമ മാനേജിങ് ഡയറക്ടർ ഡോ.പുകഴേന്തി ഐ.എഫ്.എസ്, ബ്ലോക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലിം, ജില്ലാ പഞ്ചായത്ത് അംഗം സൗമ്യ ശശി, കുട്ടമ്പുഴ പഞ്ചായത്ത് പ്രസിഡൻറ് വിജയമ്മ ഗോപി എന്നിവർ പങ്കെടുത്തു. ഗോത്രവർഗ ഭാഷയിൽ പ്രാവീണ്യം നേടിയവരെ ഊരുവിദ്യാകേന്ദ്രങ്ങളിൽ നിയമിക്കും -മന്ത്രി ബാലൻ കോതമംഗലം: ഗോത്രവർഗ ഭാഷയിൽ പ്രാവീണ്യം നേടിയവരെ ഊരുവിദ്യാകേന്ദ്രങ്ങളിൽ അധ്യാപകരായി നിയമിക്കുമെന്ന് പട്ടികവർഗ- പിന്നാക്ക ക്ഷേമ മന്ത്രി എ.കെ. ബാലൻ. ജില്ലയിലെ ആദിവാസി കുടികളിൽ ആരംഭിച്ച തുടർവിദ്യാ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കോളനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഊരുവിദ്യാകേന്ദ്രങ്ങളുടെയും ബദൽ വിദ്യാലയങ്ങളുടെയും അടിസ്ഥാന സൗകര്യവികസനത്തിന് മതിയായ തുക അനുവദിക്കും. ആദിവാസി ഗോത്ര വിഭാഗങ്ങളിലെ മുഴുവൻ കുട്ടികളെയും വിദ്യാലയങ്ങളിലെത്തിക്കൽ ലക്ഷ്യമാക്കിയാണ് ഊരുവിദ്യാകേന്ദ്രങ്ങൾ ആരംഭിക്കുന്നത്. ജില്ലയിലെ ആകെ 10 ഊരുവിദ്യാകേന്ദ്രങ്ങളിൽ ഒമ്പതെണ്ണം കുട്ടമ്പുഴ പഞ്ചായത്തിലും ഒരെണ്ണം വേങ്ങൂര്‍ പഞ്ചായത്തിലുമാണ്. അവധി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ അഞ്ചുവരെയും പ്രവൃത്തി ദിവസങ്ങളില്‍ വൈകീട്ട് 4.30 മുതല്‍ ഏഴുവരെയുമാണ് പ്രവർത്തനം. ചടങ്ങിൽ ആൻറണി ജോൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. ബേബി മാത്യു സോമതീരം പഠനസഹായികൾ വീതരണം ചെയ്തു. എസ്.എസ്.എ സംസ്ഥാന പ്രോജക്ട് ഡയറക്ടർ ഡോ.എ.പി. കൃഷ്ണൻകുട്ടി, ജോയ്സ് ജോർജ് എം.പി, േബ്ലാക്ക് പഞ്ചായത്ത് പ്രസിഡൻറ് റഷീദ സലീം, കുട്ടമ്പുഴ, വേങ്ങൂർ പഞ്ചായത്ത് പ്രസിഡൻറുമാരായ വിജയമ്മ ഗോപി, എം.എ. ഷാജി, ജില്ല പഞ്ചായത്ത് അംഗം സൗമ്യ ശശി, പി.ബി. ഗിരീഷ്, എസ്.എ. സന്തോഷ്, കെ.വി.ശ്രീകുമാർ, വിൽസൻ ഇല്ലിക്കൽ, കെ.കെ. ബൈജു, പി.എൻ. അനിത, പ്രശാന്ത് ലാൽ, ജോജോ ജോസ്, ബി.പി.ഒ എസ്.എം. അലിയാർ എന്നിവർ സംസാരിച്ചു. Caption: EKG KMGM A.K. Balan കുട്ടമ്പുഴ പഞ്ചായത്തിലെ പന്തപ്ര കോളനിയിൽ ഊരുവിദ്യാ കേന്ദ്രത്തി​െൻറ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിക്കുന്നു
Show Full Article
TAGS:LOCAL NEWS 
Next Story